എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ആസ്ഥാനം മുംബൈയില്‍ നിന്നും ദല്‍ഹിയിലേക്ക്
എഡിറ്റര്‍
Saturday 13th October 2012 9:39am

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ആസ്ഥാനം മുംബൈയില്‍ നിന്ന് ദല്‍ഹിയിലേക്കു മാറ്റാന്‍ തീരുമാനം. എന്നാല്‍ ഇത് എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Ads By Google

മധ്യ ദല്‍ഹിയിലെ എയര്‍ലൈന്‍ ഹൗസിലേക്ക് എയര്‍ ഇന്ത്യ ആസ്ഥാനം മാറ്റാനാണ് തീരുമാനമായിരിക്കുന്നത്.  മുംബൈ നരിമാന്‍ പോയിന്റിലാണ് ഇപ്പോള്‍ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.

എയര്‍ ഇന്ത്യയുടെ പ്രധാന സര്‍വീസ് കേന്ദ്രം ദല്‍ഹി ആണ്. ദല്‍ഹിയില്‍ നിന്നുമാണ് എയര്‍ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തുന്നത്. കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കേന്ദ്രവും ദല്‍ഹിയാണ്.

ഇതെല്ലാം പരിഗണിച്ചാണ് ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.  ഇതിന്റെ ഭാഗമായി മുംബൈ നരിമാന്‍ പോയിന്റിലെ ഓഫീസ് കെട്ടിടം വാടകയ്ക്കു നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയ്ക്ക് അധിക വരുമാനം ലഭിക്കുന്ന എല്ലാ നടപടികളും കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റുന്നത് കമ്പനിക്ക് ഗുണകരമാകുമെന്നാണ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

Advertisement