എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫിലേക്ക് എയര്‍ ഇന്ത്യയുടെ 12 അധിക സര്‍വീസുകള്‍
എഡിറ്റര്‍
Thursday 4th October 2012 8:00am

കൊച്ചി: ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ. 12 അധിക സര്‍വീസുകള്‍ തുടങ്ങാനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ദുബായ്, അബൂദാബി എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുക. പ്രതിവാരം 102 സര്‍വീസുകളാണ് എയര്‍ ഇന്ത്യക്കുള്ളത്.

ഈ മാസം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിലാണ് പുതിയ സര്‍വീസുകള്‍ ഉള്‍പെടുത്തുക.

Ads By Google

കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ആഴ്ച്ചയില്‍ അഞ്ച് ദിവസമുള്ള ഫ്‌ളൈറ്റുകള്‍ ഇനിമുതല്‍ പ്രതിദിനമാക്കും. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും ഇനി പ്രതിദിന സര്‍വീസ് ഉണ്ടാകും.

തിരുവനന്തപുരത്ത് നിന്ന് ദുബായ്, അബുദാബി എന്നിവടങ്ങളിലേക്ക് പ്രതിദിനവും, ഷാര്‍ജയിലേക്ക് ആഴ്ച്ചയില്‍ നാലും സര്‍വീസുകളാണ് പുതിയതായി തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ദമാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ തുടരുമെന്നും എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ദുബായിലേക്ക് 7000 രൂപമുതല്‍ 12,000 രൂപവരെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നിരക്ക്.

Advertisement