എഡിറ്റര്‍
എഡിറ്റര്‍
എയര്‍ ഇന്ത്യ ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ നീക്കം
എഡിറ്റര്‍
Monday 1st October 2012 8:40am

കൊല്‍ക്കത്ത: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ഭാഗികമായി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്ര കമ്പനിക്കാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. സ്വകാര്യസംരഭകര്‍ക്ക് എയര്‍ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അവസരം നല്‍കി പരമാവധി ലാഭം ഉണ്ടാക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കമ്പനിയുടെ പ്രവര്‍ത്തന പാളിച്ചകള്‍ പരിഹരിക്കാന്‍ സ്വകാര്യനിക്ഷേപം സഹായിക്കുമെന്നും ഇതുവഴി സര്‍ക്കാറിന്റെ പണം മറ്റ് വഴികളില്‍ നിക്ഷേപിക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Ads By Google

നഷ്ടത്തില്‍ നീങ്ങുന്ന കമ്പനിയെ കുറിച്ച് കമ്പനിക്കാര്യ മന്ത്രാലയം  നടത്തിയ പഠനത്തിലാണ് സ്വകാര്യപങ്കാളിത്തത്തിന് ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്‌സാണ് പഠനം നടത്തിയത്. സ്വകാര്യവത്ക്കരണത്തിലൂടെ കമ്പനിയുടെ മത്സരശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

അതേസമയം, എയര്‍ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ നീക്കമില്ലെന്നാണ്  വ്യോമയാനമന്ത്രി അജിത് സിങ് പറയുന്നത്. കമ്പനിയുടെ പുനഃസംഘടനയ്ക്കായി കേന്ദ്രം അടുത്തിടെ 30,000 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്.

Advertisement