എഡിറ്റര്‍
എഡിറ്റര്‍
കൊച്ചിയില്‍ എയര്‍ ഇന്ത്യയുടെ ടയര്‍ പൊട്ടി; ഇന്നലെ എഞ്ചിനില്‍ തീയും
എഡിറ്റര്‍
Thursday 20th June 2013 11:55am

air-india-4

കൊച്ചി: ദല്‍ഹിയിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടി. യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് വിമാനത്തിന്റെ ടയര്‍ പൊട്ടിയത്.

തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദല്‍ഹിക്ക് അയച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ഇന്നലെ പാറ്റ്‌നയില്‍ യാത്രയ്‌ക്കൊരുങ്ങിയ എയര്‍ ഇന്ത്യാ വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടിരുന്നു.

Ads By Google

പാറ്റ്‌ന ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് 3.15 ഓടെ ദല്‍ഹിക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് സംഭവം.

ടാക്‌സി ബേയില്‍ യാത്രക്കാരുമായി നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ വലതുഭാഗത്തെ എന്‍ജിനില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് മുന്‍കരുതല്‍ സന്ദേശം നല്‍കുകയായിരുന്നു.

റണ്‍വേയിലേക്ക് ഫയര്‍ എന്‍ജിനുകള്‍ എത്തിയെങ്കിലും ഇവ ഉപയോഗിക്കേണ്ടി വന്നില്ലെന്നും വിമാനം തിരികെ പാര്‍ക്കിങ് ബേയിലേക്ക് മാറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് തീപ്പൊരി കണ്ടതെന്നാണ് നിഗമനം.

എന്നാല്‍ തകരാറിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ബസ് 320 വിമാനത്തിലായിരുന്നു സംഭവം. അസ്വാഭാവിക ശബ്ദവും കേട്ടതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisement