വ്യോമസേന ഇന്ത്യയുടെതാണ്, ബി.ജെ.പിയുടെ കുടുംബസ്വത്തല്ല; സൈനിക നീക്കത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പി. ചിദംബരം
national news
വ്യോമസേന ഇന്ത്യയുടെതാണ്, ബി.ജെ.പിയുടെ കുടുംബസ്വത്തല്ല; സൈനിക നീക്കത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ പി. ചിദംബരം
ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 8:24 pm

ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വ്യോമസേന നടത്തുന്ന ധീരമായ നീക്കങ്ങളില്‍ അവകാശവാദമുന്നയിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.

വ്യോമസേന ഓപറേഷന് മേല്‍ മോദിയും കേന്ദ്രമന്ത്രിമാരും അവകാശവാദമുന്നയിക്കുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന് ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് മാതൃകാപരമായി പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ബി.ജെ.പിയുടേത് അല്ലെന്നും രാജ്യത്തിന്റേതാണെന്നും ചിദംബരം പറഞ്ഞു. ദല്‍ഹിയില്‍ ഇന്ത്യാ ടുഡേയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളൊഴിഞ്ഞ ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക, കൊല്ലപ്പെട്ടവരുടെ എണ്ണം കൂട്ടി പറയുക, മാധ്യമങ്ങളെ കൊണ്ട് ആഘോഷിപ്പിക്കുക; ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുമ്പ് വന്ന മാധ്യമപ്രവര്‍ത്തകന്റെ ലേഖനം ചര്‍ച്ചയാവുന്നു

രാജ്യം യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോഴും ഒരു അഞ്ച് മിനുട്ട് പോലും സ്വന്തം പി.ആര്‍ വര്‍ക്ക് അവസാനിപ്പിക്കാന്‍ മോദിക്കായില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഇന്ന് വിമര്‍ശനമുന്നയിച്ചിരുന്നു.