ഗുജറാത്ത് തെരഞ്ഞെടുപ്പ്; നാലിടത്ത് ജയിച്ച് എ.ഐ.എം.ഐ.എം
Gujrath Election
ഗുജറാത്ത് തെരഞ്ഞെടുപ്പ്; നാലിടത്ത് ജയിച്ച് എ.ഐ.എം.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 6:22 pm

അഹമ്മദാബാദ്: ഗുജറാത്ത് മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്ന് അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം. അഹമ്മദാബാദിലെ നാല് സീറ്റുകളിലാണ് പാര്‍ട്ടിയ്ക്ക് ജയിക്കാനായത്.

അതേസമയം മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം നേടിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. തെരഞ്ഞെടുപ്പ് നടന്ന ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ബി.ജെ.പി ഇത്തവണയും തൂത്തുവാരി.

ആകെയുള്ള 576 സീറ്റുകളില്‍ ബി.ജെ.പിക്ക് 474 ഉം കോണ്‍ഗ്രസിന് 51 ഉം സീറ്റുകളിലാണ് ജയിച്ചത്. 20 സീറ്റുകളിലെ ഫലം പുറത്ത് വരാനുണ്ട്. ആം ആദ്മി പാര്‍ട്ടി 27 സീറ്റുകള്‍ പിടിച്ചു.

സൂറത്തില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 2015-ല്‍ ബി.ജെ.പിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

അഹമ്മദാബാദ്, ഭാവനഗര്‍, ജംനഗര്‍, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: AIMIM opens electoral account in Gujarat, bags 4 seats