എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു; വി.ഡി സതീശന്‍ സെക്രട്ടറി
എഡിറ്റര്‍
Sunday 16th June 2013 5:24pm

congress

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പുതിയ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 12 ജനറല്‍ സെക്രട്ടറിമാരും 42 സെക്രട്ടറിമാരുമാണ് പ്രവര്‍ത്ത സമിതിയില്‍ ഉള്ളത്. ഇന്ന് രാവിലെ രാജിവെച്ച അജയ് മാക്കന്‍, സി.പി ജോഷി എന്നിവരും പ്രവര്‍ത്തക സമിതിയില്‍ ഇടം പിടിച്ചിട്ടുണ്ട്.

പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അഴിച്ചുപണി നടത്തിയത്. 12 ജനറല്‍ സെക്രട്ടറിമാര്‍ക്കും പ്രത്യേക ചുമതലകളാണ് നല്‍കിയിരിക്കുന്നത്.

Ads By Google

എ.ഐ.സി.സി സെക്രട്ടറിയായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്തത് വി.ഡി സതീശനെയാണ്. കേരളത്തില്‍ നിന്നും 21 അംഗ പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചത് എ്.കെ ആന്റണിയാണ്.

രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പാട്ടിലും മാധ്യമ വിഭാഗം അജയ് മാക്കനും കൈകാര്യം ചെയ്യും. കേരളത്തിന്റെ ചുമതല മധുസൂദനന്‍ മിസ്ത്രിയില്‍ നിന്ന് മുകുള്‍ വാസ്‌നിക്ക് നല്‍കി.

പോഷക സംഘടനകളുടെ ചുമതല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

Advertisement