എഡിറ്റര്‍
എഡിറ്റര്‍
പ്രതാപന്‍ കത്ത് നല്‍കിയിട്ടില്ലെന്ന് എ.ഐ.സി.സി
എഡിറ്റര്‍
Saturday 2nd April 2016 9:31pm

tn-prathapan

ന്യൂദല്‍ഹി: കയ്പമംഗലത്ത് സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രതാപന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.

ഇത്തവണ മത്സരിക്കുന്നില്ലെന്ന് അറിയിച്ചാണ് പ്രതാപന്‍ കത്ത് നല്‍കിയത്. പാര്‍ട്ടിയുടെ താല്‍പര്യം മാനിച്ച് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുകയാണുണ്ടായത്. പ്രതാപന്‍ കത്ത് നല്‍കിയെന്ന് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പിന്‍വലിക്കണമെന്നും മുകുള്‍ വാസ്‌നിക് ആവശ്യപ്പെട്ടു.

മത്സരിക്കണമെന്നാവശ്യപ്പെട്ട് താന്‍ കത്തു നല്‍കിയിട്ടില്ലെന്നും കത്ത് വിവാദം ഗൂഢാലോചനയാണെന്നും വ്യക്തമാക്കി ടി.എന്‍ പ്രതാപന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Advertisement