ഹൃദയാഘാതം നൂറ് ശതമാനം കൃത്യതയോടെ കണ്ടെത്താന്‍ എഐ
DOOL PLUS
ഹൃദയാഘാതം നൂറ് ശതമാനം കൃത്യതയോടെ കണ്ടെത്താന്‍ എഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 7:32 pm

ഹൃദയ പേശികളിലെ രക്തയോട്ടത്തിന്റെ ശക്തിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് കണ്‍ജസ്റ്റീവ് ഹൃദയസ്തംഭനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഗവേഷകര്‍ ഒരു ന്യൂറല്‍ നെറ്റ് വര്‍ക്ക് സമീപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഒരു അസംസ്‌കൃത ഇലക്ട്രോകാര്‍ഡിയോഗ്രാം ഹൃദയമിടിപ്പിന്റെ വിശകലനത്തിലൂടെ ഹൃദയാഘാതത്തെ നൂറ് ശതമാനം കൃത്യതയോടെ തിരിച്ചറിയാനാകും.

ഒരു സംഘം ഗവേഷകരാണ് ഇത്് കണ്ടെത്തിയത്. രോഗാവസ്ഥ കൂടുതല്‍ പേരില്‍ കണ്ടുവരുന്നതും,മരണനിരക്ക് വര്‍ധിക്കുന്നതും,ചികിത്സാചെലവ് കൂടുന്നതുമൊക്കെ ആളുകളെ ദുരിതത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

ബ്രിട്ടണിലെ സര്‍റേ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ സെബാസ്റ്റ്യാനോ മസാരോയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. ആരോഗ്യകരമായതും ക്രമാനുഗതം അല്ലാത്തതുമായ ഹൃദയങ്ങളുള്ളവരുടെ വലിയ ഇസിജി ഡാറ്റാസെറ്റുകളില്‍ നിന്നാണ് സിഎന്‍എന്‍ മാതൃക പരീക്ഷിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.