എന്റെ ബയോപ്പിക്ക് ചെയ്യാന്‍ നല്ലത് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റായിരിക്കും; അഹ്മദ് ഷെഹ്‌സാദ്
Cricket
എന്റെ ബയോപ്പിക്ക് ചെയ്യാന്‍ നല്ലത് ഹോളിവുഡ് നടന്‍ ബ്രാഡ് പിറ്റായിരിക്കും; അഹ്മദ് ഷെഹ്‌സാദ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th July 2022, 7:07 pm

 

കുറച്ചുകാലമായി ക്രിക്കറ്റ് വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് അഹ്മദ് ഷെഹ്‌സാദ്. കുറച്ചുനാള്‍ മുമ്പ് താന്‍ വിരമിച്ചപ്പോള്‍ ഒരുപാട് ആളുകള്‍ കളി കാണുന്നത് നിര്‍ത്തിയെന്ന് വാദിച്ചിരുന്നു.

പാകിസ്ഥാന് വേണ്ടി ഓപ്പണിങ് പൊസിഷനില്‍ കളിച്ചുകൊണ്ടിരുന്ന ഷെഹ്സാദ് ഒരു കാലത്തിന് ശേഷം ഔട്ട് ഓഫ് ഫോം ആകുകയും പിന്നീട് ടീമില്‍ നിന്നും പുറത്താകുകയും ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ പുതിയ ഒരു വാദവുമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് താരം. എന്നെങ്കിലും തന്റെ ബയോപിക്ക് ഇറക്കുകയാണെങ്കില്‍ അതില്‍ ഹോളിവുഡ് സൂപ്പര്‍താരമായ ബ്രാഡ് പിറ്റ് അഭിനയിക്കണമെന്നാണ് ഷെഹ്‌സാദിന്റെ അഭിപ്രായം.

പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് യഹിയ ഹുസൈനിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്കാണ് കഴിയുമെന്ന ചോദ്യത്തിന് ഷെഹ്‌സാദ് ഉത്തരം നല്‍കിയത്.

 

‘ഒരു സിനിമയില്‍ നിങ്ങളുടെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആര്‍ക്ക് കഴിയുമെന്നാണ് നിങ്ങള്‍ കരുതുന്നത്?’

അവതാരകന്റെ ചോദ്യത്തിന് ഒരു മടിയും കൂടെയില്ലാതെ പാകിസ്ഥാന്‍ ഓപ്പണര്‍ പറഞ്ഞു ‘ബ്രാഡ് പിറ്റ്’.

അതിന് പിന്നാലെ ഫാന്‍സിന്റെ ട്രോളുകളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ചോദ്യത്തിന് ഉത്തരം നല്‍കുന്ന ഷെഹ്സാദിന്റെ വീഡിയോ ക്ലിപ്പ് ഹുസൈനി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു, ആരാധകര്‍ക്ക് അതിന്റെ രസകരമായ വശം കാണാതിരിക്കാന്‍ കഴിഞ്ഞില്ല. ”ബ്രാഡ് പിറ്റ് ക്രിക്കറ്റില്‍ അത്ര നല്ലതല്ലാത്തത് കൊണ്ടാണോ ??,” എന്നായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയതത്.

‘അവന്‍ പറഞ്ഞത് ശരിയാണ്…. അഭിനയം നിറഞ്ഞ അദ്ദേഹത്തിന്റെ വേഷം ചെയ്യാന്‍ മികച്ച അഭിനയ പാടവം ആവശ്യമാണ്, ”മറ്റൊരാള്‍ കമന്റ് ചെയ്തു.

Content Highlights: Ahmed Shehzad says   his biopic could be acted by Brad Pitt