പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന 'അഹര്‍ബല്‍'
Travel Diary
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന 'അഹര്‍ബല്‍'
ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2018, 12:16 am

ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ് അഹര്‍ബല്‍ വെള്ളച്ചാട്ടം. പ്രധാന ഹില്‍സ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

ജമ്മു കാശ്മീരിലെ ഏറ്റവും പ്രധാനമായതും ആകര്‍ഷകമായതുമായ വിനോദസഞ്ചാര കേന്ദ്രമാണിത്. വെഷോ നദിയില്‍ നിന്നാണ് അഹര്‍ബല്‍ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്.


Read: താജ്മഹലിനകത്ത് ഇനി പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാനാകില്ല; സുപ്രീം കോടതി


സമുദ്ര നിരപ്പില്‍ നിന്നും 7434 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഹര്‍ബല്‍ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ്.

ചുറ്റും പൈന്‍ മരങ്ങള്‍ നിറഞ്ഞ പിര്‍പഞ്ചല്‍ പര്‍വതനിരകളില്‍ നിന്നാണ് അഹര്‍ബല്‍ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. വര്‍ഷത്തില്‍ ഉടനീളം അഹര്‍ബല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാവുന്നതാണ്.

എന്നിരുന്നാലും, പച്ചവിരിച്ചു നില്‍ക്കുന്ന കുന്നുകളേയും മലഞ്ചെരുവുകളേയും സമതല പ്രദേശങ്ങളേയും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള വസന്ത കാലമാണ് സന്ദര്‍ശനത്തിനായി ഏറ്റവും മികച്ച സമയം.

ശൈത്യകാലത്തില്‍ ഈ പ്രദേശത്തിനു ചുറ്റുപാടുമുള്ള സ്ഥലങ്ങള്‍ ഒട്ടുമിക്കതും മഞ്ഞ് മൂടുമെന്നതിനാല്‍ ഈ സമയം മഞ്ഞില്‍ കളിച്ചുല്ലസിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ്.


Read: കുടുംബപ്രശ്നം പരിഹരിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി ബലാത്സംഗം ചെയതു; മറ്റൊരു വൈദികനെതിരെയും കേസ്


വെള്ളച്ചാട്ടത്തിന്റെ ചുറ്റുവട്ടത്തായി ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള താമസസൗകര്യം ലഭ്യമാണ്. നിരവധി കഫ്‌റ്റേരിയകളും ചെറിയ ചെറിയ ഭക്ഷണശാലകളും ഇവിടെ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.

എങ്ങനെ എത്തിച്ചേരാം

വിമാനമാര്‍ഗമാണ് വരുന്നതെങ്കില്‍ അഹര്‍ബല്‍ വെള്ളച്ചാട്ടത്തിന്റെ പരിസരങ്ങളില്‍ നിന്ന് ഏതാണ്ട് 65 കിലോമീറ്റര്‍ ദൂരമുണ്ട് ശ്രീനഗര്‍ വിമാന താവളത്തിലേക്ക്. വിമാനത്താവളത്തില്‍ നിന്നും അഹര്‍ബാലിയിലേക്ക് ടാക്‌സി വാടകക്കെടുക്കാം.

റെയില്‍ മാര്‍ഗമാണ് വരുന്നതെങ്കില്‍ അനന്ത്‌നാഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരമുണ്ട് വെള്ളച്ചാട്ടത്തിനടുത്തേക്ക്. റോഡ് മാര്‍ഗം ആണെങ്കില്‍ ശ്രീനഗറില്‍ നിന്നും 65 കിലോമീറ്റര്‍ ദൂരമുണ്ട് അഹര്‍ബല്‍ വെള്ളച്ചാട്ടത്തിലേക്ക്. റോഡ് മികച്ചതായതിനാല്‍ വളരെ എളുപ്പം അങ്ങോട്ട് എത്തിച്ചേരാം.