ബോളിവുഡില്‍ അധികം പരിചയക്കാരില്ല, എന്നാല്‍ ആര്യന്‍ ഖാനെ ചെറുപ്പം മുതലേ അറിയാം: അഹാന്‍ ഷെട്ടി
Indian Cinema
ബോളിവുഡില്‍ അധികം പരിചയക്കാരില്ല, എന്നാല്‍ ആര്യന്‍ ഖാനെ ചെറുപ്പം മുതലേ അറിയാം: അഹാന്‍ ഷെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 11:23 am

സുനില്‍ ഷെട്ടിയുടെ മകനാണെങ്കിലും ബോളിവുഡില്‍ തനിക്ക് ഒരുപാട് പരിചയക്കാരില്ലെന്ന് അഹാന്‍ ഷെട്ടി. അധികം താരപുത്രന്മാരെ തനിക്ക്
പരിചയമില്ലെന്നും എന്നാല്‍ ആര്യന്‍ ഖാനെ ചെറുപ്പം മുതല്‍ അറിയാമെന്നും ഒരു അഭിമുഖത്തില്‍ അഹാന്‍ പറഞ്ഞു.

‘അടുത്തിടെയാണ് എനിക്ക് ബോളിവുഡില്‍ സുഹൃത്തുക്കള്‍ ലഭിച്ചത്. അച്ഛന്‍ സിനിമയിലുണ്ടെങ്കിലും ഞങ്ങള്‍ ഒരിക്കലും ഈ ചുറ്റുപാടിലല്ലായിരുന്നു. സൗത്ത് ബോംബെയിലാണ് ഞാന്‍ വളര്‍ന്നത്. അച്ഛന് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ട്. പക്ഷേ ഞങ്ങള്‍ ഒരിക്കലും ഒരു ബോളിവുഡ് കുടുംബത്തെ പോലെ ആയിരുന്നില്ല,’ അഹാന്‍ പറഞ്ഞു.

‘അടുത്തിടെയാണ് എനിക്ക് കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായത്. രണ്‍ബീര്‍ കപൂര്‍, ഷൂജിത് സിര്‍കാര്‍, ബണ്ടി അലുവാലിയ, അഭിഷേക് ബച്ചന്‍, അര്‍ജുന്‍ കപൂര്‍, എന്നിവരെല്ലാം ഇപ്പോള്‍ എന്റെ സുഹൃത്തുക്കളാണ്. പക്ഷേ, ആര്യന്‍ ഖാനെ എനിക്കും ചെറുപ്പം മുതലേ അറിയാം. ഞാന്‍ ബോംബെ അമേരിക്കന്‍ സ്‌കൂളില്‍ ആയിരുന്നു പഠിച്ചത്. അവന്‍ അംബാനി സ്‌കൂളില്‍ ആയിരുന്നു. ഞങ്ങള്‍ പുറത്ത് മൈതാനത്ത് കണ്ടുമുട്ടാറുണ്ടായിരുന്നു. ആര്യന്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണ്,’ അഹാന്‍ കൂട്ടിച്ചേര്‍ത്തു.

‘ടൈഗര്‍ ഷെറോഫും ഞാന്‍ പഠിച്ച സ്‌കൂളിലായിരുന്നു. അവന്റെ പെര്‍ഫോമന്‍സുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവന്‍ എനിക്ക് ഒരുപാട് പ്രചോദനം ആണ്. ആക്ഷനിലും ഡാന്‍സിലും ടൈഗര്‍ ബോളിവുഡ് സിനിമകളെ മറ്റൊരു നിലവാരത്തിലേക്ക് എത്തിച്ചിട്ടുണ്ട്,’ അഹാന്‍ പറഞ്ഞു.

തന്റെ ആദ്യചിത്രമായ തഡപ്പിന്റെ റിലീസിനായി ഒരുങ്ങുകയാണ് അഹാന്‍ ഷെട്ടി. സാജിദ് നദിയാദ്വാല നിര്‍മ്മിക്കുന്ന ചിത്രം മിലന്‍ ലുത്രിയയാണ് സംവിധാനം ചെയ്യുന്നത്. താര സുതാരിയയാണ് ചിത്രത്തില്‍ അഹാന്റെ നായികയായി എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ആര്‍.എക്‌സ് 100 ന്റെ റീമേക്കാണ് ഈ ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: ahan-shetty-on-his-equation-with-other-star-kids-known-aryan-khan-since-i-was-a-kid