A.എ.ജി.എസിന്റെ പുതിയ ചിത്രം ഗജ ബുജ ബുജ ഗജ തെന്നാലി രാമനും കൃഷ്ണദേവരായനും
ഡൂള്‍ന്യൂസ് ഡെസ്ക്
Sunday, 24th March 2013, 5:08 pm
കിറുക്കന് പേരുമായി എ.ജി.എസിന്റെ ആറാമത്തെ ചിത്രം. ഗജ ബുജ ബുജ ഗജ തെന്നാലി രാമനും കൃഷ്ണദേവരായനും എന്നാണ് ചിത്രത്തിന്റെ പേര്.ഈ ബാനറിലെ ചിത്രങ്ങളെല്ലാം ഹിറ്റായ പാരമ്പര്യമാണ് എ.ജി.എസ് ബാനറിന് അവകാശപ്പെടുന്നത്. []
മാട്രാന്, സന്തോഷ്സുബ്രഹ്മണ്യം, തിരുട്ട് പയലെ, മദ്രാസ്പട്ടണം , ഇരുമ്പു കോട്ടൈ, മുരട്ട് സിങ്കം എന്നിവയായിരുന്നു എ.ജി.എസിന്റെ മറ്റു ചിത്രങ്ങള്‍.
പുതിയ ചിത്രത്തില്‍ വടിവേലുവാണ് ഒരു താരമെന്ന് ഇവര്‍ അറിയിച്ചു. പോടാ പോടി യുടെ സംവിധായകന് യുവരാജാണ് സംവിധാനം ചെയ്യുന്നത്. മറ്റു താരങ്ങള്‍ ആരൊക്കെയാണെന്ന് തീരുമാനമായിട്ടില്ല.