എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക പീഡനശ്രമം: കാര്‍ഷിക സര്‍വ്വകലാശാലാ മേധാവിക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Wednesday 9th July 2014 12:28pm

k.a.u

തൃശ്ശൂര്‍: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിച്ചെന്ന പരാതിയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍ നേധാവിയെ സസ്പന്റ് ചെയ്തു. വനിതാ അസോസിയേറ്റ് പ്രൊഫസറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വകുപ്പ് മേധാവി ഡോ. എ.എം. രഞ്ജിത്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

പരാതിയില്‍ സര്‍വകലാശാലയിലെ വനിതാ പരാതി പരിഹാര സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മേയ് 30നാണ് പരാതിക്കാരി സര്‍വകലാശാലയ്ക്ക് പരാതി നല്കിയത്. ഡോ. സുമ പൗലോസ് ചെയര്‍പേഴ്‌സണായുള്ള അംഞ്ചംഗ സെല്ലിന്റെ റിപ്പോര്‍ട്ട് ജൂണ്‍ 28ന് സമര്‍പ്പിച്ചിരുന്നെങ്കിലും വൈസ്ചാന്‍സലര്‍ നടപടി എടുക്കാതിരുന്നത് പ്രതിഷേധങ്ള്‍ക്കിടയാക്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തീര്‍ത്തും നിയമവിധേയമായാണ് സര്‍വകലാശാല പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. സ്ത്രീ ജീവനക്കാരുടെ സംരക്ഷണത്തിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് രജിസ്ട്രാര്‍ നടപടിക്ക് ഉത്തരവിട്ടത്.

നിയമനടപടിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപം

പീഡനമുണ്ടായതിനെ തുടര്‍ന്ന് 2013 നവംബര്‍ മുതല്‍ തന്നെ ഡോ. എ.എം. രഞ്ജിത്ത് നിരന്തരമായി തന്നെ എല്ലാ വിധത്തിലും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു വനിതാ അസ്സോസിയേറ്റ് പ്രഫസറുടെ പരാതി. സര്‍വ്വകലാശാല വി.സി., രജിസ്ട്രാര്‍, എസ്റ്റന്‍ഷന്‍ ഡയറക്ടര്‍ മുതലായവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും ഒരു നടപടിയും അന്ന് സ്വീകരിച്ചിരുന്നില്ല. സ്ത്രീപീഡന പരാതികള്‍ പോലീസ് അധികൃതര്‍ക്ക് കൈമാറണമെന്നാണ് നിയമം. എന്നാല്‍ അതും നടപ്പാക്കപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുകയും കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായതിനും ശേഷമാണ് ഇപ്പോഴത്തെ നടപടി പോലും ഉണ്ടായിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.

Advertisement