ഇറ്റലിയില്‍ ക്ഷീര കര്‍ഷകര്‍ സമരത്തില്‍; സ്‌റ്റേഡിയത്തില്‍ കുടുങ്ങി സീരി എ താരങ്ങള്‍
World News
ഇറ്റലിയില്‍ ക്ഷീര കര്‍ഷകര്‍ സമരത്തില്‍; സ്‌റ്റേഡിയത്തില്‍ കുടുങ്ങി സീരി എ താരങ്ങള്‍
ന്യൂസ് ഡെസ്‌ക്
Sunday, 10th February 2019, 9:10 am

റോം: ഇറ്റലിയില്‍ നിന്ന് വ്യത്യസ്ഥമായൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരത്തിന്റെ പുതിയ മുഖം പരിചയപ്പെടുത്തുകയാണ് ഇറ്റലിയില്‍ നിന്നുള്ള കര്‍ഷകര്‍.

ക്ഷീര കര്‍ഷകരാണ് സമരത്തിന് പിന്നില്‍. പാലിന് ന്യായവില ലഭിക്കണമെന്നാണ് ആവശ്യം. തങ്ങളുടെ ശ്രദ്ധ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ ഇവര്‍ സ്വീകരിച്ച രീതിയാണ് വ്യത്യസ്ഥം. സീരി എ ക്ലബ് കാലിയാരി താരങ്ങളെ മൈതനാത്തിനുള്ളില്‍ പൂട്ടിയാണ് ആവശ്യം നേടിയെടുക്കുന്നതിനായുള്ള കര്‍ഷകരുടെ സമരം.

സ്റ്റേഡിയത്തിന്റെ പുറത്തേക്കുള്ള വഴി പ്രതിഷേധക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി മിലാന്‍-കാലിയാരി മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. റോഡും പാര്‍ക്കും കയ്യേറിയ താരങ്ങള്‍ റോഡുകളില്‍ പാലൊഴുക്കിയും പ്രതിഷേധിക്കുന്നുണ്ട്.