തെലുങ്കിലും ഹിറ്റടിക്കാന്‍ മമ്മൂട്ടി; ഏജന്റ് റിലീസ് ഡേറ്റ് പുറത്ത്
Film News
തെലുങ്കിലും ഹിറ്റടിക്കാന്‍ മമ്മൂട്ടി; ഏജന്റ് റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 2:57 pm

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും തെലുങ്ക് താരം അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജക്ട് ഏജന്റ് തിയേറ്ററില്‍ റിലീസിന് തയാറെടുക്കുകയാണ്.  ഏജന്റ് ഏപ്രിലില്‍ റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോ പുറത്തിറക്കിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഏപ്രില്‍ 28ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും എന്നതാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.


സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയാകുന്നത്. റസൂല്‍ എല്ലൂരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹിപ് ഹോപ് തമിഴ സംഗീതം ഒരുക്കുന്നു. വക്കന്തം വംശിയാണ് ചിത്രത്തിന് കഥ ഒരുക്കിയത്. എ.കെ. എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കര നിര്‍മിച്ച ഈ ചിത്രത്തിന്റെ എഡിറ്റിങ് ദേശീയ അവാര്‍ഡ് ജേതാവ് നവീന്‍ നൂലിയും കലാസംവിധാനം അവിനാഷ് കൊല്ലയുമാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കിഷോര്‍ ഗരികിപതി, ഡി.ഒ പി: റസൂല്‍ എല്ലൂര്‍, എഡിറ്റര്‍: നവീന്‍ നൂലി, കലാസംവിധാനം: അവിനാഷ്.

Comtent Highlight: agent movie release date