വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു
COVID DEATH KERALA
വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ മരിച്ച ആലപ്പുഴ സ്വദേശിക്ക് കൊവിഡ് സ്ഥീരികരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th July 2020, 10:13 am

 

 

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി നസീറിനാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു നസീര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ ആദ്യ വാരമാണ് നസീര്‍ സൗദിയില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്കായി ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. ഇതിനുശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ ആരംഭിച്ചത്.

തുടര്‍ന്ന് ഞായറാഴ്ചയാണ് നസീറിന് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസീറ്റിവാകുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് ഫലം വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം നസീറിനെ ചികിത്സിച്ച ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇയാളുടെ സമ്പര്‍ക്കത്തിലൂള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. അതേസമയം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ