എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും ഹിന്ദു ജാഗരണ്‍ വേദിക്കിന്റെ സദാചാര പൊലീസിങ്; വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി
എഡിറ്റര്‍
Thursday 14th September 2017 9:41am

കൂന്ദാപുര: അവധി ദിനത്തില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് നേരെ കര്‍ണ്ണാടകയില്‍ വീണ്ടും ഹിന്ദു ജാഗരണ്‍ വേദിക്കിന്റെ സദാചാര പൊലീസിങ്. ഉഡുപ്പി കോളെജിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ജാഗരണ്‍ വേദിക്കിന്റെ സദാചാര പൊലീസിങ് എന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

കോളെജിലെ അവധി ദിവസം മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും അടങ്ങുന്ന സംഘം ബൈന്ദൂര്‍, ത്രിസി, മാര്‍വാന്തേ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോയത്. വ്യത്യസ്ഥ സമുദായത്തില്‍പെട്ട ഇവര്‍ യാത്ര പോയതറിഞ്ഞ് കുന്ദാപുര വെച്ച് ജാഗരണ്‍ പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.ഒരു ഹിന്ദു പെണ്‍കുട്ടിയെ മറ്റ് സമുദായത്തിലെ അംഗങ്ങള്‍ തട്ടിക്കൊണ്ടു പോവുകയാണെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികളെ തടഞ്ഞത്.

തുടര്‍ന്ന് പ്രദേശത്ത് ആളുകൂടുകയും വിദ്യാര്‍ത്ഥികള്‍ പൊലീസിനെ വിവരമറിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ കുന്ദാപുര പോലീസ് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ പൊലീസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയും അവരുടെ അനുവാദത്തോടെയാണ് യാത്ര പോയതെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

ഇത് ആദ്യമായിട്ടല്ല ജാഗരണ്‍ പ്രവര്‍ത്തകര്‍ സദാചാര ഗുഡായിസം നടത്തുന്നത്. 2012 ല്‍ മംഗലൂരുവിലെ മാരന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ ജന്മദിനാഘോഷം നടത്തിയ സ്ത്രീകളെയും പുരുഷന്‍മാരെയും അമ്പതോളം വരുന്ന ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.

Advertisement