എഡിറ്റര്‍
എഡിറ്റര്‍
സാങ്കേതിക തകരാര്‍: രക്ഷാ പ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി
എഡിറ്റര്‍
Friday 28th June 2013 3:02pm

helicopter-uttarakhand

ഡെറാഡൂണ്‍ : ##ഉത്തരാഖണ്ഡിലെ ഹര്‍സിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി. ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്.
Ads By Google

കഴിഞ്ഞ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്ത നത്തിനിടെ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ മലയാളി പൈലറ്റും ഉള്‍പ്പെട്ടിരുന്നു.

അപകടത്തില്‍ ആളപായമില്ലെന്നും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വക്താവ് അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ജനറല്‍ ബിക്രം സിംഗും ഡെറാഡൂണിലെത്തി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്ററുകള്‍ 15 ദിവസംകൂടി ഉത്തരാഖണ്ഡിലുണ്ടാകുമെന്ന് ഷിന്‍ഡെ പറഞ്ഞു.

ഉത്തരാഖണ്ഡിലെ പ്രളയബാധിത മേഖലകളില്‍ കുടുങ്ങിയ അവസാനയാളെയും രക്ഷിക്കാതെ സേന മടങ്ങില്ലെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രം സിങ് പറഞ്ഞു.

അധികൃതരുടെ തീരുമാനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഏതു പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം തുടരാന്‍ അദ്ദേഹം സൈന്യത്തിനു നിര്‍ദേശം നല്‍കി.

പ്രളയബാധിത മേഖലകളില്‍ കരസേനാ മേധാവി സന്ദര്‍ശനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Advertisement