എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂറില്‍ അധികൃതരുടെ അനാസ്ഥ തുടരുന്നു: ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 105 ആയി
എഡിറ്റര്‍
Saturday 19th August 2017 11:26am

ലക്‌നൗ: ഓക്‌സിജന്‍ ലഭ്യമാകാത്തിനാല്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച ഗോരഖ്പൂറിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ ഇന്നലെ ഒമ്പത് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ ഗോരഖ്പൂറില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 105 ആയി.

മരിച്ച ഒമ്പത് കുട്ടികളില്‍ അഞ്ചുപേര്‍ നവജാത ശിശുക്കളാണ്. രണ്ടു കുട്ടികള്‍ മസ്തിഷ്‌ക ജ്വരം മൂലവുമാണ് മരിച്ചത്. കുട്ടികളെ രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു ആശുപത്രിയിലെത്തിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം

കുടിശ്ശിക ഗോരഖ്പൂറില്‍ ബി.ആര്‍.ഡി ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചത്. ഓക്‌സിജന്‍ കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം.


Also Read ഡിയര്‍ അര്‍ണബ് ജീ, വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ കുറച്ചിലല്ലേ?: അര്‍ണബിനെ പൊളിച്ചടുക്കി ഡോക്ടറുടെ തുറന്നകത്ത്


എന്നാല്‍ മസ്തിഷകജ്വരത്തെത്തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദുരന്ത സമയത്ത് സമയോചിതമായി പ്രവര്‍ത്തിച്ച് ഡോ കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്ത സംഭവവും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചിട്ടില്ല എന്നായിരുന്നു യൂ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ ഓക്‌സിജന്‍ വിതരണത്തില്‍ ലഭ്യത കുറഞ്ഞിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. അതിനിടെ ദുരന്തത്തെ കുറിച്ച് ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അലഹാബാദ് ഹൈക്കോടതി യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതിനിടെ ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഗോരഖ്പൂറിലെ ദുരന്തം നടന്ന ആശുപത്രി സന്ദര്‍ശിക്കും

Advertisement