ഉച്ചയുറക്കമുള്ള കുട്ടികളില്‍ ഐക്യു നിലവാരം ഉയരുമെന്ന് പഠനം
Health Tips
ഉച്ചയുറക്കമുള്ള കുട്ടികളില്‍ ഐക്യു നിലവാരം ഉയരുമെന്ന് പഠനം
ന്യൂസ് ഡെസ്‌ക്
Thursday, 27th June 2019, 12:09 am

കുട്ടികളുടെ ഉച്ചയുറക്കം നല്ലതാണെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ഉച്ചയുറക്കത്തിന് അവരുടെ ബുദ്ധി വികാസത്തില്‍ വലിയൊരു പങ്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉച്ചയുറക്കം പതിവായ കുട്ടികളില്‍ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കും.അതുമാത്രമല്ല കുട്ടികളുടെ ഐക്യുനിലവാരവും ഉയരുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

പത്തിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള 3000 കുട്ടികളിലാണ് സംഘം പഠനം നടത്തിയത്. ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് സ്ലീപ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആഴ്ച്ചയില്‍ മൂന്നോ അതിലധികമോ പ്രാവശ്യം ഉച്ചമയക്കം ശീലമാക്കിയ കുട്ടികള്‍ പഠന നിലവാരത്തില്‍ 7.6 %മുമ്പിട്ടുനില്‍ക്കുന്നുവെന്ന് പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ഗവേഷകനും പറയുന്നു.

ഇത്തരം കുട്ടികളില്‍ നല്ല മനക്കരുത്തുണ്ടാകുകയും സ്വയം നിയന്ത്രിക്കാനുള്ള ശേഷിയുണ്ടാകുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.