സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Social Tracker
ഹെല്‍മറ്റും ഗ്ലൗസുമായി എങ്ങോട്ട് പോകുന്നുവെന്ന് യുവി; എക്‌സ് റേ എടുക്കാന്‍ പോവുകയാണെന്നാണ് ഹര്‍ഭജന്‍; അക്തറിന്റെ ഉപദേശത്തെ പൊങ്കാലയിട്ട് ഇന്ത്യന്‍ താരങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday 28th December 2017 7:18pm

മുംബൈ: പാക് ഇതിഹാസ ബൗളര്‍ ഷോയിബ് അക്തറിനെ പഞ്ഞിക്കിട്ട് ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും. സോഷ്യല്‍ മീഡിയയിലൂടെ മോട്ടിവേഷണല്‍ വാക്കുകള്‍ ആരാധകരുമായി പങ്കുവെച്ച അക്തറിനെ യുവിയും ഭാജിയും ചേര്‍ന്ന് ട്രോളുകയായിരുന്നു.

കഠിനാധ്വാനത്തേ കുറിച്ചായിരുന്നു അക്തറിന്റെ ട്വീറ്റ്. ആരാധകരോടായി തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുന്നത് ഒരിക്കലും അവസാനിപ്പിക്കരുതെന്നും അക്തര്‍ ട്വീറ്റിലൂടെ പറഞ്ഞിരുന്നു. ആരാധകരെ പ്രചോദിപ്പിക്കുന്ന അക്തറിന്റെ ട്വീറ്റിനെ ട്രോളി ആദ്യം രംഗത്തെത്തിയത് യുവിയായിരുന്നു.

Shoaib Akhtar

വെല്‍ഡിംഗ് ഗ്ലൗസും ഹെല്‍മറ്റുമായി നില്‍ക്കുന്ന തന്റെ ചിത്രവും അക്തര്‍ പങ്കുവെച്ചിരുന്നു. ഇതിനെ കുറിച്ചായിരുന്നു യുവിയുടെ ട്വീറ്റ്. പറഞ്ഞതൊക്കെ ശരി തന്നെ പക്ഷെ നിങ്ങള്‍ ഇതെങ്ങോട്ടാ വെല്‍ഡിംഗിന് പോകുന്നത് എന്നായിരുന്നു യുവിയുടെ ട്രോള്‍ മറുപടി. യുവിയ്ക്ക് പിന്നാലെ ഹര്‍ഭജനും അക്തറിനെ ട്രോളി രംഗത്തെത്തുകയായിരുന്നു.

ഹെല്‍മറ്റും ഗ്ലൗസുമൊക്കെയായി എക്‌സറെ എടുക്കാന്‍ പോവുകയാണെന്നായുരുന്നു ഹര്‍ഭജന്റെ കമന്റ്. രണ്ട് പേരുടേയും കമന്റിന് അക്തര്‍ മറുപടി നല്‍കിയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ ട്വീറ്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement