എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് ചിത്രങ്ങള്‍ ജപ്പാന്‍ തിയറ്ററുകളിലേക്ക്
എഡിറ്റര്‍
Saturday 9th March 2013 5:26pm

ടോക്കിയോ: ആമിര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവരുടെ ചിത്രങ്ങള്‍ ജപ്പാനിലെ തിയറ്ററുകളിലേക്ക്.

Ads By Google

ഇന്ത്യന്‍ സിനിമകളെ കാണാനും അറിയാനുമൂള്ള ജപ്പാനീസിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് ജപ്പാനീസ് സിനിമാ നിര്‍മാണ-വിതരണ മേഖലയിലെ പ്രമുഖന്‍ അകി സുഖിഹാരയാണ് ബോളിവുഡ് ചിത്രങ്ങളെ ജപ്പാന്‍ തിയറ്ററുകളിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഏക് താ ടൈഗര്‍, ഷാറൂഖ് ഖാന്റെ ഡോണ്‍ 2, ത്രീ ഇഡിയറ്റ്‌സ്, ജബ് തക് ഹെ ജാന്‍ എന്നീ ചിത്രങ്ങളുള്‍പ്പെടെ പ്രദര്‍ശിപ്പിക്കുന്നതിനായി  യാഷ് രാജ് ഫിലിംസുമായി  കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാര വകുപ്പിന്റെ പരിപാടിയുടെ ഭാഗമായി സല്‍മാന്‍ ഖാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച ഏക് താ ടൈഗര്‍ കഴിഞ്ഞ ദിവസം സബ്‌ടൈറ്റിലോടു കൂടി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതിന് വന്‍ സ്വീകരണമാണ് ജപ്പാന്‍കാര്‍ നല്‍കിയത്. ചിത്രത്തിലെ പാട്ടുകള്‍ പാടിയും ആടിയുമാണ് ഇവര്‍ ഈ ചിത്രം ആസ്വദിച്ചതെന്നും അഖി സുകിഹാര വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

ഇന്ത്യന്‍ സിനിമയെ കുറിച്ച് അറിയാനും പഠിക്കാനും ഏറെ തല്‍പ്പരരാണ് ജപ്പാന്‍കാര്‍ . പക്ഷെ ഇതിനുള്ള അവസരം അവര്‍ക്കു ലഭിച്ചിരുന്നില്ല.

ബോളിവുഡിന് ലോകോത്തര ആസ്വാദകരെ നേടി കൊടുക്കുന്നതിനുള്ള ഒരു വാതില്‍ തുറന്നിടുകയാണ് താനെന്നും, ഈ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സ്വീകാര്യത വിജയകരമായാല്‍ ബോളിവുഡിലിറങ്ങുന്ന ചിത്രങ്ങള്‍ അതേ സമയം ജപ്പാനില്‍ റിലീസ് ചെയ്യാനുളള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുപ്പത് പ്രിന്റുകള്‍ റിലീസ് ചെയ്യാനാണ്  ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. പിന്നീട് അറുപതു മുതല്‍ എണ്‍പതെണ്ണമായി വര്‍ധിപ്പിക്കുമെന്നും ഇത് മാര്‍ക്കറ്റിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും അകി സുഖിഹാര പറഞ്ഞു.

ഏപ്രില്‍ ഇരുപതിന് ജപ്പാനിലെ പ്രധാന നഗരങ്ങളായ ഒസാക, ക്യോട്ട,സപ്പോരോ, കൊബെ എന്നിവിടങ്ങളിലാണ് ആദ്യ പ്രദര്‍ശനം.

Advertisement