പാകിസ്താന്‍ ആരോഗ്യമന്ത്രിക്ക് കൊവിഡ്; രാജ്യത്തെ നേതാക്കള്‍ക്ക് തുടരെ കൊവിഡ് ബാധ
COVID-19
പാകിസ്താന്‍ ആരോഗ്യമന്ത്രിക്ക് കൊവിഡ്; രാജ്യത്തെ നേതാക്കള്‍ക്ക് തുടരെ കൊവിഡ് ബാധ
ന്യൂസ് ഡെസ്‌ക്
Monday, 6th July 2020, 5:04 pm

ഇസ്ലാമാബാദ്: പാകിസ്താന്‍ ആരോഗ്യമന്ത്രി ഡോ. സഫര്‍ മിര്‍സയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്. നേരത്തെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാല്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.
പാകിസ്താനില്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ പ്രധാന നേതാക്കള്‍ക്കുള്‍പ്പെടെ കൊവിഡ് ബാധിച്ചിരുന്നു.

കഴിഞ്ഞ ദിവസം പാക് വിദേശ കാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ചില പാക് നേതാക്കള്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. മുന്‍ ബലൂചിസ്താന്‍ ഗവര്‍ണര്‍ സയിദ് ഫസല്‍ അഘ, പാകിസ്താന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) പഞ്ചാബിലെ നേതാവ് ഷഹീന്‍ രസ, സിന്ധിലെ മന്ത്രി സഭാംഗം ഗുലാം മുര്‍തസ ബലോച്, പി.ടി.ഐ നേതാവ് ജംഷെയ്‌ദെയ്ദ് തുടങ്ങിയവര്‍ കൊവിഡ് ബാധിച്ചു മരിച്ചിരുന്നു.

ദേശീയ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസര്‍, പ്രതിപക്ഷ നേതാവ് ഷെഹ്ബസ് ഷരിഫ്, സിന്ധ് ഗവര്‍ണര്‍ ഇമ്രാന്‍ ഇസ്മയില്‍, പി.പിപി നേതാവ് സയീദ് ഖാനി, റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് തുടങ്ങിയവര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

പാകിസ്താനില്‍ ഇതുവരെ 4762 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 231,000 ലേറെ പേര്‍ക്ക് രോഗം ബാധിച്ചു.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക