എഡിറ്റര്‍
എഡിറ്റര്‍
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍പ്പൂരദീപം തിയ്യേറ്ററുകളിത്തുന്നു
എഡിറ്റര്‍
Friday 12th October 2012 11:03am

കൊച്ചി: മലയാളസിനിമയില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ട് 8 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രം പുറത്തിറങ്ങുന്നു. ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത കര്‍പ്പൂരദീപം എന്ന ചിത്രമാണ് 8 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്നത്.

Ads By Google

നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച സ്വപ്‌ന ബേബി എന്ന നിര്‍മ്മാതാവിന്റെ വര്‍ഷങ്ങളുടെ പ്രയത്‌നമാണ് ചിത്രത്തിന്റെ റിലീസ്. 1998 ലാണ് ചിത്രത്തിന്റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തിരക്കഥയില്‍ താത്പര്യം തോന്നി പല നടന്‍മാരും അഭിനയിക്കാന്‍ തയ്യാറായി രംഗത്ത് വന്നെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമാകാതെ ചിത്രീകരണം നീണ്ടുപോയി.

അവസാനം 2004 ല്‍ സിദ്ദിഖും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായി. തുടര്‍ന്ന് 2004 ല്‍ തന്നെ ചിത്രീകരണം നടന്നെങ്കിലും സിനിമ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ തയ്യാറായില്ല.

ഒടുവില്‍ 71 ാം വയസ്സിന്റെ വാര്‍ദ്ധക്യത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് സ്വപ്‌ന ബേബി ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുകയാണ്.

Advertisement