സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
African Footballer of the Year
സൂപ്പര്‍ സലാ; ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സലായ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 9th January 2019 10:44am

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഈജിപ്തിന്റെ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക്. തുടര്‍ച്ചായ രണ്ടാം വര്‍ഷമാണ് സലാ നേട്ടം സ്വന്തമാക്കുന്നത്.

സെനഗലില്‍ നടന്ന ചടങ്ങില്‍ സലാ പുരസ്‌കാരം ഏറ്റുവാങ്ങി. സെനഗല്‍ താരം സാഡിയോ മാനെയേയും ആഴ്‌സനലിന്റെ ഔബമയോംഗിനേയും പിന്തള്ളിയാണ് 26 കാരനായ സലാ പുരസ്‌കാരം നേടിയത്.

ALSO READ: ഐ.പി.എല്‍ ഇന്ത്യയില്‍ തന്നെ; ആദ്യമത്സരം മാര്‍ച്ച് 23 ന്

ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റതാരം തേംബി ഖാട്‌ലാനയാണ് മികച്ച വനിതാ താരം.

കുട്ടിക്കാലം മുതല്‍ താന്‍ ഈ പുരസ്‌കാരം സ്വപ്‌നം കാണാറുണ്ടെന്നും തുടര്‍ച്ചയായി രണ്ടാം തവണയും പുരസ്‌കാരം നേടിയതില്‍ സന്തോഷമുണ്ടെന്നും സലാ പ്രതികരിച്ചു.

ബി.ബി.സി ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും സലാ സ്വന്തമാക്കിയിരുന്നു.

ALSO READ: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജാതകം തിരുത്തി സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍

2017-18 സീസണില്‍ ലിവര്‍പൂളിനായി 44 ഗോളുകളാണ് സലാഹ് നേടിയത്. സലാഹിന്റെ മികവില്‍ ടീം ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ സലാഹ് രണ്ട് ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ 29 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകള്‍ സലാഹ് നേടിയിട്ടുണ്ട്.

WATCH THIS VIDEO:

Advertisement