ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ അഫ്ഗാനില്‍ 14 മരണം
ന്യൂസ് ഡെസ്‌ക്
Sunday 17th June 2018 9:49pm

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഇന്നുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 45ഒാളം പേര്‍ക്ക് പരിക്കുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ രണ്ടാമത്തെ ഭീകരാക്രമണമാണിത്.

ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് സ്‌ഫോടനം സംഭവിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം

ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

അഫ്ഗാന്‍ ഗവര്‍ണ്ണറുടെ പ്രതിനിധിയായ അത്തള്ള കൊഖ്യാനി ഈദിന് കൂടിച്ചേര്‍ന്ന താലിബാന്‍ അംഗങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ചാവേര്‍ ആക്രമണം എന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Advertisement