83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് വിമാനകമ്പനി
World News
83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് വിമാനകമ്പനി
ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 7:41 pm

കാബൂള്‍: 83 യാത്രക്കാരുമായി യാത്ര തിരിച്ച അഫ്ഗാന്‍ വിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്. കാബൂളിന് തെക്ക്-പടിഞ്ഞാറ് ഗസ്‌നി പ്രവിശ്യയിലെ ഡെഹ് യാക്ക് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്.

ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്നതായി വിമാനക്കമ്പനി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ബോയിങ് 737-400 അഫ്ഗാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച ഉച്ഛയ്ക്ക് 1.15 ഓടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോയിങ് 737-400 ഹെറാത്തില്‍ നിന്ന് കാബൂളിലേക്ക് എത്തിയിട്ടുണ്ടെന്നും   മറ്റൊന്ന് ദില്ലിയിലേക്ക് പറക്കുകയാണെന്നും ഉടന്‍ തന്നെ ലാന്റ് ചെയ്യുമെന്നും അരിയാന ചീഫ് എക്‌സിക്യൂട്ടീവ് മിര്‍വായ്‌സ് മിര്‍സെക്വാള്‍ പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സിവിലിയന്‍ വിമാനങ്ങളും തകര്‍ന്നിട്ടില്ലെന്ന് അഫ്ഗാനിസ്ഥാന്റെ വ്യോമയാന സമിതിയും പറഞ്ഞു. അതേസമയം തകര്‍ന്ന വിമാനത്തിന്റെതാണ് എന്ന പേരില്‍ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തകര്‍ന്ന് വീണത് അമേരിക്കന്‍ സൈന്യത്തിന്റെ വിമാനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ട്വിറ്ററില്‍ നടക്കുന്നുണ്ട്. സംഭവം അന്വേഷിക്കുകയാണെന്ന് അമേരിക്ക പ്രതികരിച്ചു.

DoolNews Video