എഡിറ്റര്‍
എഡിറ്റര്‍
ചരിത്രത്താളില്‍ ഈ റെക്കോര്‍ഡിന് മറ്റൊരു അവകാശിയുണ്ടാകില്ല; ഒരിക്കലും തിരുത്താന്‍ കഴിയാത്ത നേട്ടവുമായി അഫ്ഗാന്‍ താരം സദ്രാന്‍
എഡിറ്റര്‍
Thursday 7th December 2017 2:58pm

കാബൂള്‍: അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരങ്ങള്‍ സെഞ്ച്വറികള്‍ നേടുന്നതും റെക്കോര്‍ഡുകള്‍ കുറിക്കുന്നതും നാം ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ഈ അഫ്ഗാനിസ്ഥാന്‍ താരം കുറിച്ച റെക്കോര്‍ഡ് ചരിത്രത്തില്‍ ഒരിക്കലും മായാത്തതായിരിക്കും. അഫ്ഗാന്‍ താരമായ മുജീവ് സദ്രാനാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം കൈവരിച്ചിരിക്കുന്നത്. 21ാം നൂറ്റാണ്ടില്‍ ജനിച്ച ആദ്യത്തെ അന്താരാഷ്ട്ര പുരുഷ താരമെന്ന നേട്ടമാണ് സദ്രാനെ തേടിയെത്തിയിരിക്കുന്നത്.

അയര്‍ലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ കളത്തിലിറങ്ങിയതോടെയാണ് ഈ 16കാരന്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 2001 മാര്‍ച്ച് 21നാണ് സദ്രാന്‍ ജനിച്ചത്. അയര്‍ലണ്ടിന്റെ ഗേബി ല്യൂവിസ് ആണ് 21-ാം നൂറ്റാണ്ടില്‍ ജനിച്ച വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.


Also Read: ‘ഈ ചെറുക്കന്റെ ഒരു കാര്യം’; വിരാടിന്റെ കോമഡിക്കു മുന്നില്‍ ചിരിയടക്കാനാവാതെ അമ്പയറും, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


പ്രായം കൊണ്ട് ജൂനിയര്‍ ആണെങ്കിലും പ്രകടനം കൊണ്ട് സീനിയേഴ്‌സിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് സദ്രാന്‍. 10 ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

അതേസമയം, മത്സരത്തില്‍ അഫ്ഗാന്‍ 138 റണ്‍സിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 238 റണ്‍സാണ് സ്വന്തമാക്കിയത്. അയര്‍ലന്‍ഡ് ആകട്ടെ 31.4 ഓവറില്‍ 100 റണ്‍സിന് പുറത്താവുകയായിരുന്നു.

Advertisement