എഡിറ്റര്‍
എഡിറ്റര്‍
പാചകവാതകത്തിന് പകരം വിറകുപയോഗിക്കണമെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Tuesday 9th October 2012 4:50pm

ന്യൂദല്‍ഹി: പാചകവാതക ക്ഷാമത്തിന് പരിഹാരമായി മരങ്ങള്‍ നട്ട് പിടിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീകളുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ താമസസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കണം

ഇന്ധനക്ഷാമം രാജ്യത്തിന് തന്നെ കൈകാര്യം ചെയ്യാവുന്ന പ്രശ്‌നമാണ്. പത്ത് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കെങ്കിലും ജൈവവാതക പ്ലാന്റുകള്‍ ഉപയോഗിച്ച് പാചകം ചെയ്യാം..

Ads By Google

പുനരുപയോഗിക്കാന്‍ കഴിയുന്ന ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ഇന്ധനങ്ങള്‍ ലഭ്യമാക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. അത് നടപ്പാക്കാന്‍ വിഭവസമ്പത്തും ക്രിയാത്മകതയും ആവശ്യമാണ്. ഇത് നടപ്പാക്കുകയാണ് രാജ്യത്തിന്റെ പ്രധാന ഉത്തരവാദിത്ത്വം.

മറ്റ് വികസ്വര രാജ്യങ്ങളിലും ഇതിനുള്ള സാധ്യത വളര്‍ത്തുകയെന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഇന്ധനക്ഷാമം പരിഹരിക്കാന്‍ ലോകരാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാകണം. മിക്ക രാജ്യങ്ങളിലും ഇന്ധനലഭ്യത സുഗമമാക്കാന്‍ നമ്മുടെ രാജ്യത്തെ വിദഗ്ദര്‍ക്ക് കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

Advertisement