സാഫ് കപ്പ്; ലങ്കാ ദഹനം പൂര്‍ണ്ണം: ഇന്ത്യന്‍ പെണ്‍പട സെമിയില്‍
Football
സാഫ് കപ്പ്; ലങ്കാ ദഹനം പൂര്‍ണ്ണം: ഇന്ത്യന്‍ പെണ്‍പട സെമിയില്‍
ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 11:10 pm

ബ്രിട്ട്നഗര്‍: ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ സാഫ് കപ്പ് സെമിയിലേക്ക്. നേപ്പാളിലെ ബ്രിട്ട്നഗറില്‍ വെച്ച് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലങ്കയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ പെണ്‍പട സെമിയിലേക്ക് കടന്നത്.

കളിയുടെ ആദ്യ പകുതിയില്‍ തന്നെ 4 ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇന്ത്യ ആവേശകരമായ പ്രകടനമാണ് പുറത്തെടുത്തത്.

കളി തുടങ്ങി നാലാം മിനുട്ടില്‍ ഡാംഗ്മെയ് ഗ്രെയ്സിലൂടെയാണ് ഇന്ത്യ ആദ്യം വലകുലുക്കിയത്. രണ്ടാമത്തെ ഗോളിന് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. മൂന്നു മിനുട്ടിനകം സന്ധ്യ ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

Read Also : നിസ്‌കാര നിര കൊണ്ട് എംബ്ലം വരച്ച് ന്യൂസിലാന്റ്; ഭീകരാക്രമണത്തിലെ ഇരകളെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരം വില്ല്യംസണും

ലങ്കന്‍ പ്രതിരോധ കോട്ടയെ വിറപ്പിച്ച് രണ്ടു ഗോള്‍ ലീഡ് വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ കൂടുതല്‍ ആവേശത്തോടെ കളിക്കുന്നതാണ് പിന്നീട് കണ്ടത്. ഇന്ദുമതിയിലൂടെ 36ാം മിനുട്ടില്‍ മൂന്നാം ഗോളും ഇന്ത്യ സ്വന്തമാക്കി. അടുത്ത ഗോളിന് വേണ്ടിയും അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. 45ാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ സംഗീത ഒരത്യുഗ്രന്‍ ഗോളും ലങ്കയുടെ വലയിലേക്ക് അടിച്ചു കയറ്റി.

പാടെ തകര്‍ന്നടിഞ്ഞ ലങ്കന്‍ നിരയ്ക്ക് വീണ്ടും നിരാശ സമ്മാനിച്ച് രണ്ടാം പകുതിയില്‍ രതന്‍ബാല ദേവിയാണ് ഇന്ത്യയുടെ ഗോളടി പൂര്‍ത്തിയാക്കിയത്.