എ.എഫ്.സി ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍
Sports
എ.എഫ്.സി ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th September 2018, 10:39 pm

ദല്‍ഹി: എ.എഫ്.സി അണ്ടര്‍ 16 വനിത ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ ജയം. പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തകര്‍ത്തത്.


ALSO READ: മോദി ഭരണത്തില്‍ രാജ്യത്ത് സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സദ്ഗുരു; 2016ല്‍ മാത്രം 406 സ്‌ഫോടനം ഉണ്ടായെന്ന് കണക്കുകള്‍


ഇരുപത്തിരണ്ടാം മിനിറ്റില്‍ അവികാ സിങാണ് സ്‌കോറിങിന് തുടക്കം കുറിച്ചത്. രണ്ടാംപകുതിക്ക് തൊട്ട് മുമ്പ് പാക്കിസ്ഥാന്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ലീഡ് നില രണ്ടായി.

രണ്ടാംപകുതിയില്‍ ആക്രമണം ഇന്ത്യ പൂര്‍ണമായും ഏറ്റെടുത്തതോടെ പാക്കിസ്ഥാന്‍ പരുങ്ങലിലായി. പാക്കിസ്ഥാന് തിരിച്ചടിക്കാന്‍ അവസരം നല്‍കാതെ 82ാം മിനിറ്റില്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി സുനിത മുണ്ട ഗോള്‍നില മൂന്നാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കേ ശില്‍ഖി ദേവി പാക്കിസ്ഥാന്റെ തകര്‍ച്ച പൂര്‍ണമാക്കി.


ALSO READ: ജെ.എന്‍.യുവില്‍ എസ്.എഫ്.ഐ നേതാവ് നിതീഷ് നാരായണനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്


തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. ആദ്യ മല്‍സരത്തില്‍ ഹോങ്കോങിനെ ഒന്നിനെതിരെ ആറുഗോളിന് ഇന്ത്യ തോല്‍പിച്ചിരുന്നു. സെപ്റ്റംബര്‍ 21ന് മംഗോളിയയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.