ഏഷ്യന്‍ കപ്പില്‍ ഇറാനും ഇറാഖും പ്രീ ക്വാര്‍ട്ടറില്‍; ഇന്ത്യയ്ക്ക് പ്രതീക്ഷ
2019 AFC Asian Cup
ഏഷ്യന്‍ കപ്പില്‍ ഇറാനും ഇറാഖും പ്രീ ക്വാര്‍ട്ടറില്‍; ഇന്ത്യയ്ക്ക് പ്രതീക്ഷ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th January 2019, 8:15 am

അബൂദാബി: ഏഷ്യകപ്പില്‍ ഗ്രൂപ് ഡിയില്‍നിന്നു കരുത്തരായ ഇറാനും ഇറാഖും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. തങ്ങളുടെ രണ്ടാം മത്സരത്തില്‍ യമനെ ഇറാഖ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍ ഇറാന്‍ വിയറ്റ്‌നാമിനെ 2-0ത്തിന് തോല്‍പിച്ചു. രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇറാഖിനും ഇറാനും ഗ്രൂപ്പ് ഡിയില്‍ 6 പോയിന്റായി.

ഇറാന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സര്‍ദാര്‍ അസ്മൂനാണ് രണ്ടു ഗോളുകളും നേടിയത്. ഇറാഖിന് വേണ്ടി മുഹമ്മദ് അലിയും ബശാര്‍ റിസാനും അലാ അബ്ബാസ് അബ്ദുല്‍ നബിയുമാണ് വലകുലുക്കിയത്. ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ഇറാനും ഇറാഖും തമ്മില്‍ ഏറ്റുമുട്ടും.

Read Also : സിഡ്‌നിയില്‍ ഇന്ത്യയ്ക്ക് തോല്‍വി; രോഹിതിന്റെ സെഞ്ച്വറി പാഴായി

നേരത്തേ, ഗ്രൂപ് ഡിയില്‍ നിന്ന് ജോര്‍ഡനും ഗ്രൂപ് “സി”യില്‍നിന്ന് ചൈനയും ദക്ഷിണ കൊറിയയും അവസാന 16ല്‍ എത്തിയിരുന്നു.

അതേസമയം തങ്ങളുടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തായി ഫിനിഷ് ചെയ്താല്‍ പോലും നോക്കൗട്ടിലിത്താനുള്ള സാധ്യത നിലവിലുണ്ട്. ഇനി ബഹ്‌റൈന്‍ എതിരായ മത്സരത്തില്‍ ഒരു പോയിന്റ് നേടിയാലും ഇന്ത്യയ്ക്ക് യോഗ്യത നേടാന്‍ സാധിക്കും.