അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാന്‍ അ­നു­വ­ദി­ക്കണം: അ­ദ്വാനി
India
അ­യോ­ധ്യ­വി­ധി 29ന് പ്ര­ഖ്യാ­പി­ക്കാന്‍ അ­നു­വ­ദി­ക്കണം: അ­ദ്വാനി
ന്യൂസ് ഡെസ്‌ക്
Saturday, 25th September 2010, 3:16 pm

ന്യൂ­ദല്‍ഹി: രാ­ജ്യ­ത്തെ ജ­ന­ങ്ങള്‍ കേള്‍­ക്കാന്‍ കാ­തോര്‍­ക്കുന്ന അയോധ്യാ­വിധി 29ന് പ്രഖ്യാപിക്കാന്‍ അലഹാബാദ് ഹൈക്കോടതിയെ അനുവദിക്കണമെന്ന് ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. അയോധ്യായാത്രയുടെ ഇരുപതാം വാര്‍ഷികദിനത്തില്‍ എല്‍.കെ.അഡ്വാനി ഉമാഭാരതിയോടൊപ്പം ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍­ശി­ച്ച ശേ­ഷം സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്വാനി.

അ­യോ­ധ്യ­യില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ എല്ലാവരും സഹകരി­ക്ക­ണ­മെ­ന്ന അ­ദ്വാ­നി ആ­വ­ശ്യ­പ്പെട്ടു. ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനമുണ്ട്. എന്നാല്‍ അയോധ്യാ കേസിന്റെ വിധി മാറ്റിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ കാരണം മനസിലാകു­ന്നില്ല. ബി.ജെ.പി. പ്രവര്‍ത്തകരും ജനങ്ങളും വിധിക്കായി ശാന്തമായി കാത്തിരിക്കണം. രാമജന്‍മഭൂമയില്‍ ക്ഷേത്രമുയരുന്നത് കാ­ണാ­ന്‍ ജ­ന­ങ്ങള്‍­ക്ക് ആ­ഗ്ര­ഹ­മുണ്ട്. ഇ­ത് എല്ലാ­വരും കാ­ണണം.

1990 സെപ്തംബര്‍ 25 ന് സോമനാഥ ക്ഷേത്രത്തില്‍ നിന്നാണ് അയോധ്യയിലേക്കുള്ള രഥയാത്ര അദ്വാനി തുടങ്ങിയത്. ഇതിന് ശേഷം എല്ലാ വര്‍ഷവും ഈ ദിവസം അദ്വാനി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്കായി എത്താറുണ്ട്.