ഡാറ്റാ സെന്റര്‍: സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി
India
ഡാറ്റാ സെന്റര്‍: സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2013, 12:58 pm

[]ന്യൂദല്‍ഹി: ##ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍  എം.ടി ജോര്‍ജിനെ മാറ്റി. പകരം അഡ്വ. എം.ആര്‍ രമേശ് ബാബുവിനെ നിയമിച്ചു.

ജോര്‍ജില്‍ നിന്നും കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരിച്ചു നല്‍കാന്‍ എ.ജി ആവശ്യപ്പെട്ടു.

എ.ജി ഇടപെട്ടാണ് അഭിഭാഷകനെ മാറ്റിയത്. എ.ജിയുമായുള്ള അഭിപ്രായ ഭിന്നതെയെ തുടര്‍ന്നാണ് ജോര്‍ജിനെ മാറ്റിയത്. തന്നെ മാറ്റിയ നടപടി നിയമപരമല്ലെന്ന് അഡ്വ. എം.ടി ജോര്‍ജ് പറഞ്ഞു.

അകാരണമായാണ് തന്നെ പുറത്താക്കിയത്. കേസില്‍ നിന്നും പിന്‍മാറില്ലെന്നും ജോര്‍ജ് വ്യക്തമാക്കി. യാതൊരു പോരായ്മയും താന്‍ കേസില്‍ വരുത്തിയിട്ടില്ല. അതിനാല്‍ വക്കാലത്തൊഴിയില്ല. തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ താന്‍ തന്നെ ഹാജരാകുമെന്നും ജോര്‍ജ് പറഞ്ഞു.

ഡാറ്റാ സെന്റര്‍ കേസ് തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കേയാണ് സംഭവം. കേരള കോണ്‍ഗ്രസിന്റെ നോമിനിയായാണ് എം.ടി. ജോര്‍ജ് സ്റ്റാന്‍ഡിങ് കൗണ്‍സലായത്. രമേശ്ബാബു മുസ്‌ലീം ലീഗിന്റെ നോമിനിയാണ്.