എഡിറ്റര്‍
എഡിറ്റര്‍
ജേക്കബ്ബ് തോമസിനെ മാറ്റാത്തത് എന്തെന്ന് ജസ്റ്റിസ് ഉബൈദ് ചോദിച്ചപ്പോള്‍ പിണറായിക്ക് പനിപിടിച്ചു; ഇരട്ടച്ചങ്ക് ഓട്ടച്ചങ്കായി; പരിഹാസവുമായി ജയശങ്കര്‍
എഡിറ്റര്‍
Saturday 1st April 2017 3:53pm

തിരുവനന്തപുരം: ജേക്കബ്ബ് തോമസിനെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍.

പ്രതിപക്ഷ നേതാക്കളും ഐ.എ.എസ് അസോസിയേഷനും വിജിലന്‍സ് ഡയറക്ടറ്‌റെ മാറ്റണം എന്നാവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അവരെ പുച്ഛിക്കുകയായിരുന്നു.

കോടതി വിമര്‍ശിച്ചപ്പോഴും അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുകാര്‍ നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോഴും പിണറായി കുലുങ്ങിയില്ല. ജേക്കബ് തോമസിനെ മാറ്റില്ല, ആ കട്ടില്‍ കണ്ട് പനിക്കണ്ട എന്നായിരുന്നു മുഖ്യന്റെ നിലപാട്.

വിജിലന്‍സ് ഡയറക്ടറ്‌റെ എന്താണിതുവരെ മാറ്റാതിരുന്നത് എന്ന് ജസ്റ്റിസ് ഉബൈദ് വീണ്ടും ചോദിച്ചപ്പോള്‍ പിണറായി സഖാവിനു പനിപിടിച്ചു. കാരണം ലാവ്ലിന്‍ കേസും അതേ ജഡ്ജിയുടെ പരിഗണനയിലാണുള്ളത്. ഇരട്ടച്ചങ്ക് ഓട്ടച്ചങ്കായി; ജേക്കബ് തോമസ് പടിയിറങ്ങുകയും ചെയ്തു- ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 


Dont Miss ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബി.ജെ.പിക്ക്; മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീനില്‍ കണ്ടെത്തിയത് വന്‍ അട്ടിമറി 


പ്രതിപക്ഷ നേതാക്കളും ഐ.എ.എസ് അസോസിയേഷനും വിജിലന്‍സ് ഡയറക്ടറ്‌റെ മാറ്റണം എന്നാവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അവരെ പുച്ഛിച്ചു. കോടതി വിമര്‍ശിച്ചപ്പോഴും അതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസുകാര്‍ നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കിയപ്പോഴും കുലുങ്ങിയില്ല. ജേക്കബ് തോമസിനെ മാറ്റില്ല, ആ കട്ടില്‍ കണ്ട് പനിക്കണ്ട എന്നായിരുന്നു മുഖ്യന്റെ നിലപാട്.


Dont Miss മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിങ് മെഷീന്‍ അട്ടിമറി അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് 


വിജിലന്‍സ് ഡയറക്ടറ്‌റെ എന്താണിതുവരെ മാറ്റാതിരുന്നത് എന്ന് ജസ്റ്റിസ് ഉബൈദ് വീണ്ടും ചോദിച്ചപ്പോള്‍ പിണറായി സഖാവിനു പനിപിടിച്ചു. കാരണം ലാവ്ലിന്‍ കേസും അതേ ജഡ്ജിയുടെ പരിഗണനയിലാണുള്ളത്. ഇരട്ടച്ചങ്ക് ഓട്ടച്ചങ്കായി; ജേക്കബ് തോമസ് പടിയിറങ്ങി.

അഴിമതിക്കാരായ നേതാക്കളേ, സന്തോഷിച്ചാനന്ദിപ്പിന്‍
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരേ ആഘോഷിച്ചുല്ലസിപ്പിന്‍
കിന്നരംകൊണ്ട് കോടതിക്ക് സ്‌ത്രോത്രം ചെയ്‌വിന്‍
പത്തുകമ്പിയുള്ള വീണകൊണ്ട് ന്യായാധിപന് സ്തുതിപാടുവിന്‍
മുഖ്യന് പുതിയ പാട്ടുപാടുവിന്‍
ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന്‍

Advertisement