എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ച സംഭവം; ബോധമുള്ളവര്‍ പൊലീസില്‍ കാണില്ലെന്ന് അറിയാം; എങ്കിലും അല്പം മനുഷ്യത്വത്തോടെ പെരുമാറാമായിരുന്നെന്ന് അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Wednesday 5th April 2017 11:02am

തിരുവനന്തപുരം: ജിഷ്ണുവിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചു അറസ്റ്റ് ചെയ്ത പൊലീസ്
നടപടി അങ്ങേയറ്റം ഖേദകരമാണെന്ന് അഡ്വ. ജയശങ്കര്‍.

കുടുംബത്തിന്റെ മാനസികാവസ്ഥ പൊലീസ് മനസിലാക്കേണ്ടിയിരുന്നെന്നും പൊലീസ് അല്‍പം കൂടി മനുഷ്യത്വപരമായി പെരുമാറേണ്ടിയിരുന്നെന്നും ജയശങ്കര്‍ പറഞ്ഞു. പക്ഷേ അത്രയ്ക്ക് മനുഷ്യത്വവും ബോധവും ഉള്ളവര്‍ പൊലീസില്‍ ചേരില്ലല്ലോയെന്നും ജയശങ്കര്‍ ചോദിച്ചു.

[related1 =അവരുടെ വൈകാരികമായ പ്രതികരണങ്ങളെ പൊലീസ് മുഖവിലയ്‌ക്കെടുക്കരുതായിരുന്നു. അവരെ സംബന്ധിച്ച് ഏറെ പ്രതീക്ഷ ഈ സര്‍ക്കാരിലുണ്ടായിരുന്നു. തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു.

കാരണം മുഖ്യമന്ത്രി കസേരയിലിരിക്കുന്നത് ഉമ്മന്‍ചാണ്ടിയോ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് രമേശ് ചെന്നിത്തലയോ തിരുവഞ്ചൂരോ അല്ലെന്ന കാര്യവും ഓര്‍ക്കണം.

താന്‍ അറിഞ്ഞതുവെച്ച് ജിഷ്ണു തികച്ച കമ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ ഫോട്ടോ പിണറായി വിജയന്റേതാണ്. ജിഷ്ണു കഴിഞ്ഞ വിഷുവിന് കണികണ്ടത് മുഖ്യമന്ത്രിയുടെ മുഖമാണ്. അതുകൊണ്ട് തന്നെ ആ കുടുംബത്തിന് പ്രതീക്ഷ കാണും.


Also Read ഡി.ജി.പി ആസ്ഥാനത്ത് പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ചു 


ആ പ്രതീക്ഷ ഇല്ലാതാകുമ്പോള്‍ അവര്‍ കുറച്ചുകൂടി പ്രകോപിതരാകും. എന്നാല്‍ അവരുടെ നഷ്ടപ്പെട്ട വിശ്വാസം പൊലീസ് തിരിച്ചെടുക്കുകയായിരുന്നു വേണ്ടത്. ആ കുടുംബാഗംങ്ങളെ സ്വാന്തനിപ്പിക്കുകയായിരുന്നു വേണ്ടത്.

പൊലീസിനെ സംബന്ധിച്ച് അറസ്റ്റ് ചെയ്യാതെ മാര്‍ഗമില്ല. എങ്കിലും കുറച്ചുകൂടി സംയമനത്തോടെ പൊലീസ് പെരുമാറേണ്ടിയിരുന്നെന്നും
പ്രത്യക്ഷ സമരരംഗത്തേക്ക് ജിഷ്ണുവിന്റെ അമ്മയുള്‍പ്പെടെ എത്തിച്ചേരേണ്ട സാഹചര്യം പൊലീസ് മനസിലാക്കേണ്ടിയിരുന്നെന്നും ജയശങ്കര്‍ പറഞ്ഞു.

Advertisement