എഡിറ്റര്‍
എഡിറ്റര്‍
പണത്തിന് മീതെ പിണറായി പറക്കില്ല; ശുംഭന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്തയാളല്ല ഇരട്ടച്ചങ്കന്‍; സ്വാശ്രയ വിഷയത്തില്‍ പ്രതികരണവുമായി ജയശങ്കര്‍
എഡിറ്റര്‍
Thursday 31st August 2017 11:45am

തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിഷയത്തില്‍ പ്രതികരണവുമായി രാഷ്ട്രീയനിരീക്ഷകനും അഭിഭാഷഖനുമായ എ ജയശങ്കര്‍.

മെറിറ്റ് സീറ്റിലെ വാര്‍ഷിക ഫീസ് 11ലക്ഷം ആക്കിയതില്‍ തീരുന്നില്ല ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ സ്വാശ്രയ പ്രേമമെന്നും കണ്ണൂര്‍, കരുണ മേടിക്കല്‍ മുതലാളിമാര്‍ക്കു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കലാണ് കാര്യപരിപാടിയിലെ അടുത്ത ഇനമെന്നും ജയശങ്കര്‍ പറയുന്നു. .

കഴിഞ്ഞ കൊല്ലം മെറിറ്റ് മൊത്തം അട്ടിമറിച്ചു കാശിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയവരാണ് കണ്ണൂര്‍, കാരുണ്യ മുതലാളിമാരെന്നും എന്നാല്‍കഷ്ടകാലത്തിന് പ്രവേശനം ജെയിംസ് കമ്മറ്റി റദ്ദാക്കുകയും ഹൈക്കോടതിയും സുപ്രീംകോടതിയും അത് സ്ഥിരീകരിക്കുകയുമായിരുന്നെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

കണ്ണീരും കയ്യുമായി മേടിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നത് മെറിറ്റ് ലിസ്റ്റില്‍ കയറിവന്ന ഏഴാംകൂലികളല്ല. നല്ല കാശും ചക്രവുമുളള കുബേര കുമാരന്മാരാണ്. മാത്രമല്ല മുതലാളിമാര്‍ വാങ്ങിയ കാശ് തിരികെ കൊടുക്കുകയും വേണം.


Also Read ആദിവാസികളെ ശത്രുപക്ഷത്ത് കാണുന്ന മോദീ, താങ്കളെ വൈകാതെ ജനം വലിച്ച് താഴെയിടും; മുന്‍കേന്ദ്രമന്ത്രി സംസാരിക്കുന്നു


ശുംഭന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്തയാളല്ല, ഇരട്ടച്ചങ്കന്‍. സഖാവിന്റെ രണ്ടു ചങ്കും ഒന്നിച്ചലിഞ്ഞു, ഉടന്‍ ഓര്‍ഡിനന്‍സ് തയ്യാറായി.

മുതലാളിമാരും മഹാമനസ്‌കരായി: ഈ വര്‍ഷം ഫീസ് അഞ്ചുലക്ഷം മതി, ആറുലക്ഷത്തിന്റെ ബേങ്ക്ഗ്യാരണ്ടി വേണ്ടെന്ന് സമ്മതിച്ചു.

പണത്തിനു മീതെ പാര്‍ട്ടി പറക്കില്ല, പിണറായി ഒരിക്കലും പറക്കില്ലെന്ന് പറഞ്ഞാണ് ജയശങ്കര്‍ ഫേസബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മെറിറ്റ് സീറ്റിലെ വാര്‍ഷിക ഫീസ് 11ലക്ഷം ആക്കിയതിലും തീരുന്നില്ല, ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ സ്വാശ്രയ പ്രേമം. കണ്ണൂര്‍, കരുണ മേടിക്കല്‍ മുതലാളിമാര്‍ക്കു വേണ്ടി ഓര്‍ഡിനന്‍സ് ഇറക്കലാണ് കാര്യപരിപാടിയിലെ അടുത്ത ഇനം.

കഴിഞ്ഞ കൊല്ലം മെറിറ്റ് മൊത്തം അട്ടിമറിച്ചു കാശിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയവരാണ് കണ്ണൂര്‍, കാരുണ്യ മുതലാളിമാര്‍.

കഷ്ടകാലത്തിന് പ്രവേശനം ജെയിംസ് കമ്മറ്റി റദ്ദാക്കി, ഹൈക്കോടതിയും സുപ്രീംകോടതിയും അത് സ്ഥിരീകരിച്ചു. മെറിറ്റ്‌സീറ്റ് വിലയ്ക്കു വാങ്ങിയ കണ്ണൂരെ നൂറ്റമ്പതും കരുണയിലെ മുപ്പതും ക്ടാങ്ങള്‍ക്ക് തുടര്‍ന്നു പഠിക്കാന്‍ പറ്റില്ല, അറിഞ്ഞുകൊണ്ട് കുഴിയിലിറങ്ങിയവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല എന്ന് സുപ്രീംകോടതിയിലെ ശുംഭന്മാര്‍ വിധിച്ചുകളഞ്ഞു.

കണ്ണീരും കയ്യുമായി മേടിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നത് മെറിറ്റ് ലിസ്റ്റില്‍ കയറിവന്ന ഏഴാംകൂലികളല്ല, മറിച്ച് നല്ല കാശും ചക്രവുമുളള കുബേര കുമാരന്മാരാണ്. മാത്രമല്ല മുതലാളിമാര്‍ വാങ്ങിയ കാശ് തിരികെ കൊടുക്കുകയും വേണം.

ശുംഭന്മാരെപ്പോലെ കണ്ണില്‍ ചോരയില്ലാത്തയാളല്ല, ഇരട്ടച്ചങ്കന്‍. സഖാവിന്റെ രണ്ടു ചങ്കും ഒന്നിച്ചലിഞ്ഞു, ഉടന്‍ ഓര്‍ഡിനന്‍സ് തയ്യാറായി.
മുതലാളിമാരും മഹാമനസ്‌കരായി: ഈ വര്‍ഷം ഫീസ് അഞ്ചുലക്ഷം മതി, ആറുലക്ഷത്തിന്റെ ബേങ്ക്ഗ്യാരണ്ടി വേണ്ടെന്ന് സമ്മതിച്ചു.

പണത്തിനു മീതെ പാര്‍ട്ടി പറക്കില്ല, പിണറായി ഒരിക്കലും പറക്കില്ല.

# ഇരട്ടച്ചങ്കന്‍, ഡാ…

Advertisement