ഇറ്റ് ഈസ് ദ ടൈം ടു 'റിയല്‍മി യോ! ഡെയ്സ്'
TechNews
ഇറ്റ് ഈസ് ദ ടൈം ടു 'റിയല്‍മി യോ! ഡെയ്സ്'
ന്യൂസ് ഡെസ്‌ക്
Sunday, 6th January 2019, 11:43 am

 

പൂതുവര്‍ഷം ആഷോഷിക്കാന്‍ “റിയല്‍മി യോ! ഡെയ്സ്” അവതരിപ്പിച്ചുകൊണ്ട് റിയല്‍മി കമ്പനി. ജനുവരി ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന റിയല്‍മി യോ! ഡെയ്സില്‍ ആമസോണിനും, ഫ്ലിപ്പ് കാര്‍ട്ടിനും പുറമെ റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും വില്‍പ്പന നടത്തും.

റിയല്‍മി യോ! ഡെയിസില്‍ റിയല്‍മി യു 1, റിയല്‍മി 2 പ്രോ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളുടെയും ഒപ്പം റിയല്‍മി യു1 4ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ്, റിയല്‍മി യു1 ഫെയറി ഗോള്‍ഡും ലഭിക്കും. കൂടാതെ റിയല്‍മി ബഡ്സ് ഇയര്‍ഫോണ്‍, റിയല്‍മി ബാക്ക് പാക്ക് , മറ്റ് ആക്സസ്സറികള്‍ എന്നിവയും വില്‍പ്പന നടത്തും.

Also read:യു.പി.എ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി നിയമനിര്‍മ്മാണം ആവശ്യപ്പെടും: കെ. മുരളീധരന്‍

ആമസോണിലൂടെ റിയല്‍മി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്ഫോണ്‍ എക്്സ്ചെയ്ഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും.

റിയല്‍മി യോ! ഡെയ്സില്‍ റിയല്‍മിയുടെ ഔദ്യോഗിക ഈ-സ്റ്റോറിലൂടെ റിയല്‍മി 1 വാങ്ങുന്ന ആദ്യ 500 ഉപഭോക്താക്കള്‍ക്ക് സൗജന്യമായ് റിയല്‍മി ബഡ്സ് ഇയര്‍ഫോണ്‍ ലഭിക്കും.

റിയല്‍മി യോ! ഡെയ്സിന്റെ ആദ്യ ദിനമായ നാളെ “ആര്‍ പവര്‍” എന്ന പേരില്‍ നടത്തുന്ന മല്‍സരത്തിലൂടെ വിജയികള്‍ക്ക് റിയല്‍മി യു1 നും, റിയല്‍മി ബഡ്സിനും 100 വരെ വിലക്കിഴിവും നേടാനാവും.