എഡിറ്റര്‍
എഡിറ്റര്‍
അദ്വാനിയില്ലാതെ ബി.ജെ.പി നേതൃയോഗം
എഡിറ്റര്‍
Friday 7th June 2013 11:41am

Advani

ന്യൂദല്‍ഹി: ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയില്ലാതെ ബി.ജെ.പി നേതൃയോഗം ആരംഭിച്ചു. ആരോഗ്യകാരണം ചൂണ്ടിക്കാട്ടിയാണ് ഗോവയില്‍ നടക്കുന്ന നേതൃയോഗത്തില്‍ അദ്വാനി പങ്കെടുക്കാത്തത്.

എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അസ്വാരസ്യമാണ് അദ്വാനിയുടെ വിട്ടുനില്‍ക്കലിന്റെ യഥാര്‍ത്ഥ കാരണം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അധ്യക്ഷനായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം യോഗത്തില്‍ ഉണ്ടാകും.

Ads By Google

മോഡിയെ അധ്യക്ഷനാക്കുന്നതില്‍ അദ്വാനിക്ക് ആദ്യം മുതല്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. ഈ അതൃപത് തന്നെയാവും അദ്വാനിയുടെ അസാനിധ്യത്തിന് പിന്നിലും എന്നുമാണ് അണിയറ സംസാരം.

അദ്വാനിയെ കൂടാതെ മറ്റ് പല നേതാക്കളും യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നുണ്ട്. ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, ജസ്വന്ത് സിന്‍ഹ, രവി ശങ്കര്‍ പ്രസാദ് എന്നിവരും യോഗത്തില്‍ പങ്കെടുക്കില്ല എന്നാണ് അറിയുന്നത്.

ഇന്നാരംഭിക്കുന് നേതൃയോഗത്തില്‍ ആദ്യം ദേശീയ സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ആദ്യം നടക്കുക.

Advertisement