എഡിറ്റര്‍
എഡിറ്റര്‍
പ്രചാരണ ചുമതല മോഡിക്ക്: ഒടുവില്‍ അദ്വാനി വഴങ്ങി
എഡിറ്റര്‍
Wednesday 5th June 2013 11:40am

modi-and-adwani

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ഏല്‍പ്പിക്കാന്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി അനുവാദം നല്‍കി.

നേരത്തെ ഇതിന് അദ്വാനി വഴങ്ങിയിരുന്നില്ല.  പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്വാനി നിലപാട് മാറ്റിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം നിതിന്‍ ഗഡ്ക്കരി നയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

രണ്ട് സമിതികളും ഒരേ സമയം പ്രഖ്യാപിക്കണം. ഇരുതിരഞ്ഞെ ടുപ്പുകള്‍ക്കുമായി പ്രത്യേക തിരഞ്ഞെടുപ്പ് കമ്മറ്റി രൂപവത്ക്കരിക്കുകയും വേണമെന്ന് അദ്വാനി പറഞ്ഞു.

പക്ഷെ മോഡിയെ പ്രചാരണം നേതൃത്വം എല്‍പ്പിക്കുന്നതിന് മുമ്പ് ഇക്കാര്യം മറ്റ് പാര്‍ലമെന്ററി അംഗങ്ങളോട് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്വാനി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അദ്വാനി ശിവരാജ് ചൗഹാനെ മോഡിയെക്കാളും നല്ല ഭരണാധികാരിയെന്ന് വിശേഷിപ്പിച്ചിരുന്നു.  ഗുജറാത്തില്‍ വികസന തുടര്‍ച്ചയാണ് മോഡി ഭരണത്തില്‍ ഉണ്ടാതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രചാരണ രംഗത്ത് മോഡിയോട് മത്സരിക്കാനോ അനുകൂലിക്കാനോ താനില്ലെന്ന് ഗഡ്കരി വ്യക്തമാക്കികഴിഞ്ഞു.

Advertisement