എഡിറ്റര്‍
എഡിറ്റര്‍
ഒമര്‍ അബ്ദുള്ളക്കെതിരെ വിമര്‍ശനവുമായി അദ്വാനിയുടെ ബ്ലോഗ്
എഡിറ്റര്‍
Saturday 29th June 2013 12:39am

l.k-adwani

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ##ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ കടുത്ത വിമര്‍ശനുമായി  ബി.ജെ.പി. നേതാവ് ##എല്‍.കെ. അദ്വാനിയുടെ ബ്ലോഗ് കുറിപ്പ്.

കാശ്മീരിന്റെ സ്വതന്ത്ര പദവിയെച്ചൊല്ലിയുള്ള വിവാദത്തില്‍ ഒമര്‍ അബ്ദുള്ള വഞ്ചിക്കുക കബളിപ്പിക്കുക, തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ്് അദ്വാനി ബ്ലോഗില്‍ പറുന്നത്.

Ads By Google

ജമ്മു കശ്മീരിനെ സംബന്ധിച്ച ബി.ജെ.പി.യുടെ നിലപാടിനെ എതിര്‍ക്കാന്‍ മുഖ്യമന്ത്രി ഒമറിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍ പ്രത്യാക്രമണ സ്വഭാവമുള്ള ഭാഷ ഉപയോഗിക്കാന്‍ പാടില്ലെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.

കാശ്മീരിന് സ്വതന്ത്ര പദവി നല്കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തോട് ബി.ജെ.പി.ക്ക് മുമ്പേ വിയോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിന്റെ സ്വതന്ത്ര പദവി ഒഴിവാക്കേണ്ടതാണെന്ന് അടുത്തിടെ അദ്വാനി തന്റെ ബ്ലോഗിലെഴുതിയിരുന്നു. ഇതിനെതിരായി അദ്വാനിയുടെ പേരെടുത്ത് പറയാതെ ഒമര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

ഇതിനെ തിരിച്ചടിച്ചുകൊണ്ടാണ് അദ്വാനി ഒമറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജവഹര്‍ലാല്‍ നെഹ്രുവും കുറച്ച് നേതാക്കന്മാരുമൊഴികെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കശ്മീരിന്റെ പ്രത്യേക പദവിക്കെതിരായിരുന്നെന്ന് അദ്വാനി ചൂണ്ടിക്കാട്ടുന്നു.

Advertisement