എഡിറ്റര്‍
എഡിറ്റര്‍
മോഡിക്കെതിരെ പരാമര്‍ശവുമായി അഡ്വാനിയുടെ വിവാദ പ്രസംഗം
എഡിറ്റര്‍
Saturday 1st June 2013 7:39pm

modi-and-adwani

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിക്കെതിരെ ശക്തമായ ആരോപണവുമായി ബി.ജെ.പിയുടെ  മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്.

ഗുജറാത്തിലെ വികസനം മോഡിക്ക് മുമ്പ് തന്നെ ഉണ്ടായിരുന്നെന്നും, വികസിതമായിരുന്ന ഗുജറാത്തിനെ മെച്ചപ്പെടുത്തിയെന്നത് മാത്രമാണെന്ന് ഗുജറാത്തില്‍ മോഡി ചെയ്തതെന്നും  അഡ്വാനി പറഞ്ഞു.

Ads By Google

ബി.ജെ.പിയില്‍ മോഡിയുടെ പ്രധാന എതിരാളിയായി വിലയിരുത്തപ്പെടുന്ന ശിവരാജ് സിങ്ങ് ചൗഹാനെ അഡ്വാനി പ്രശംസിക്കുകയും ചെയ്തു. ശിവരാജ് മുന്‍ പ്രധാനമന്ത്രി  വാജ്‌പേയിയെപ്പോലെ സൗമ്യനായ നേതാവാണെന്നും  അഡ്വാനി പറഞ്ഞു.

ഗ്വാളിയോറില്‍ ബി.ജെ.പി യോഗത്തില്‍ സംസാരിക്കവേയാണ് അഡ്വാനി ഇക്കാര്യം വ്യക്തമാക്കിയത്.

മോഡി മുഖ്യമന്ത്രിയാകുന്ന സമയത്ത് തന്നെ ഗുജറാത്ത് സമ്പന്ന സംസ്ഥാനമായിരുന്നെന്നും എന്നാല്‍ മധ്യപ്രദേശിന്റെ അവസ്ഥ അങ്ങനെയായിരുന്നില്ലെന്നും അഡ്വാനി കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശില്‍ വികസനം യാഥാര്‍ത്ഥ്യമായില്ലെന്ന് മാത്രമല്ല ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകള്‍ തീര്‍ത്തും പരിതാപകരമായിരുന്നെന്നും, അതെല്ലാം ശരിയാക്കി മധ്യപ്രദേശിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാന്‍ ശിവരാജ് സിങ്ങിന് സാധിച്ചിട്ടുണ്ടെന്നും അഡ്വാനി പറഞ്ഞു.

മോഡി ബി.ജെ.പിയുടെ ഉന്നത സമതിയില്‍ അംഗമാകുന്ന അതേസമയത്ത് അഡ്വാനി പിന്തുണച്ച നേതാക്കന്മാരില്‍ ഒരാളാണ് ശിവരാജ് സിങ്ങ് ചൗഹാന്‍.

മോഡിയോട് എതിര്‍പ്പുള്ള ബി.ജെ.പിയിലെ നേതാക്കന്മാര്‍ ഒരു ബദലായി കാണുന്ന നേതാവാണ് ശിവരാജ് സിങ്ങ്. അതുകൊണ്ടുതന്നെ അഡ്വാനിയുടെ ഈ അഭിപ്രായ പ്രകടനം ഏറെ ചര്‍ച്ചയാകാനിടയുണ്ട്.

Advertisement