എഡിറ്റര്‍
എഡിറ്റര്‍
‘റവന്യൂ മന്ത്രിയുടെ അഭിനന്ദനവാക്കുകള്‍ കൊണ്ടും മാതൃഭൂമിയുടേയും ഏഷ്യാനെറ്റിന്റേയും പിന്തുണ കൊണ്ടും യുവ ഐ.എ.എസുകാരന് ദേവികുളത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കും?’; മൂന്നാര്‍ വിവാദത്തെ കുറിച്ച് അഡ്വ. ജയശങ്കര്‍
എഡിറ്റര്‍
Saturday 15th April 2017 3:34pm

കോഴിക്കോട്: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുമ്പോള്‍ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.


Also Read: ‘ആരാധകരെ ഞെട്ടിച്ച നരെയ്‌ന്റെ ഓപ്പണിംഗ് എന്‍ട്രി’; തീരുമാനത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി നായകന്‍ ഗൗതം ഗംഭീര്‍


കയ്യേറ്റത്തിന്റെ പറുദീസയാണ് ദേവികുളമെന്നും അവിടെ മണിയുടെ പാര്‍ട്ടിയെന്നോ മാണിയുടെ പാര്‍ട്ടിയെന്നോ വ്യത്യാസമില്ലെന്നും ജയശങ്കര്‍ പറയുന്നു. ജാതി-മത-പാര്‍ട്ടി പിന്തുണയോടെ സകലരും മത്സരിച്ച് ഭൂമി കയ്യേറുകയാണ്.അവിടേക്കാണ് ബുള്ളറ്റോടിച്ച് പുതിയ സബ് കളക്ടര്‍ എത്തുന്നതെന്നും പിന്നെ ഭീഷണിയും കൊലവിളിയും കയ്യാങ്കളിയുമെല്ലാമായെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പ് മന്ത്രിയുടെ അഭിനന്ദന വാക്കുകള്‍ കൊണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റേയും മാതൃഭൂമി പത്രത്തിന്റേയും പിന്തുണ കൊണ്ടും ഒരു യുവ ഐ.എ.എസുകാരന് ദേവികുളത്ത് എത്രനാള്‍ പിടിച്ചു നില്‍ക്കാനാകുമെന്ന് ജയശങ്കര്‍ ചോദിക്കുന്നു. രാജു നാരായണ സ്വാമിയുടേയും സുരേഷ് കുമാറിന്റേയും തലവിധി നമ്മുടെ മുന്നിലുണ്ട്. ‘ശ്രീരാമനെ’ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. എ ജയശങ്കറിന്റ ഫേസ്ബുക്ക് പോസ്റ്റ്:

ചെന്നായ്ക്കളുടെ ഇടയില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ എന്ന് നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ ക്രിസ്തുയേശു ശിഷ്യന്മാരെ ഉപദേശിച്ചതായി വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനാറാം വാക്യം കൊണ്ട് കാണുന്നു.

ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ വെറും ഒറ്റചങ്കുമാത്രമുള്ള ചെറുപ്പക്കാരനാണ്. തൈരുസാദവും സാമ്പാര്‍ സാദവും കഴിച്ചുവളര്‍ന്ന പരദേശ ബ്രാഹ്മണ കുമാരന്‍. കോളേജ് അദ്ധ്യാപകന്റെയും ബാങ്ക് ഉദ്യോഗസ്ഥയുടെയും മകന്‍. പഠിക്കാന്‍ മിടുക്കനായതുകൊണ്ട് സര്‍ക്കാര്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ് പാസായി. പിന്നീട് രണ്ടാം റാങ്കോടെ സിവില്‍ സര്‍വ്വീസും പാസായി.


Don’t Miss: ‘സ്വന്തം സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തവര്‍ക്ക് എന്തും വിളിച്ചുപറയാം;മോഹന്‍ലാലിനും അക്ഷയ്കുമാറിനും അവാര്‍ഡ് കൊടുക്കാന്‍ ഞാന്‍ പറഞ്ഞാല്‍ അതേപടി കേള്‍ക്കുന്ന ഏറാന്‍മൂളികളല്ല ജൂറി’; വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് പ്രിയദര്‍ശന്‍


കയ്യേറ്റക്കാരുടെ പറുദീസയാണ് ദേവികുളം അവിടെ മണിയുടെ പാര്‍ട്ടിയും മാണിയുടെ പാര്‍ട്ടിയും വ്യത്യാസമില്ല. ജാതി-മത പാര്‍ട്ടി പിന്തുണയോടെ സകലരും മത്സരിച്ചു ഭൂമി കയ്യേറുകയാണ്. അവിടേക്കാണ് ബുള്ളറ്റോടിച്ചു പുതിയ സബ് കളക്ടര്‍ എത്തുന്നത്. പിന്നെ ഭീഷണിയായി, കൊലവിളിയായി, കയ്യാങ്കളിയായി.

റവന്യു മന്ത്രിയുടെ അഭിനന്ദവാക്കുകള്‍കൊണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മാതൃഭൂമി പത്രത്തിന്റെയും പിന്തുണകൊണ്ടും ഒരു യുവ ഐ.എ.എസുകാരന് ദേവികുളത്തു എത്രനാള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും? രാജു നാരായണസ്വാമിയുടെയും സുരേഷ്‌കുമാറിന്റെയും തലവിധി നമ്മുടെ മുന്നിലുണ്ട്. ശ്രീരാമനെ കാട്ടിലേക്കയക്കാന്‍ ഇനി അധികകാലം വേണ്ടിവരില്ല.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനേഴാം വാക്യത്തില്‍ ഇങ്ങനെയും പറഞ്ഞുകാണുന്നു. മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപ സഭകളില്‍ ഏല്‍പ്പിക്കയും തങ്ങളുടെ പള്ളികളില്‍ വച്ച് ചമ്മട്ടി കൊണ്ട് അടിക്കയും എന്റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുന്നില്‍ കൊണ്ടുപോകയും ചെയ്യും.

Advertisement