എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ജാമ്യത്തിന് സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ല: അഡ്വക്കറ്റ് എ. ജയശങ്കര്‍
എഡിറ്റര്‍
Tuesday 3rd October 2017 9:30pm

കൊച്ചി: ദിലീപിന്റെ ജാമ്യത്തിന് സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ലെന്ന് അഡ്വക്കറ്റ് എ. ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുകന്നു ജയശങ്കറിന്റെ പ്രതികരണം.

ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്ന പി.സി ജോര്‍ജ് എം.എല്‍.എയുടെയും സെബാസ്റ്റ്യന്‍ പോളിന്റെയും നിലപാടുകളെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാല്‍ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും. അദ്ദേഹം പരിഹസിക്കുന്നു.


Also Read ദിലീപിന് ജാമ്യം നല്‍കിയതിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ കോടതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞെന്ന് പി.സി ജോര്‍ജ് എം.എല്‍.എ


പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരാധകന്‍ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തില്‍ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയില്‍ വാര്‍ത്ത കണ്ടിരുന്നെന്നും മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുളള മേന്മ എന്താണെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

തുടര്‍ന്ന് പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനനു ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനന്‍ എന്ന് ഒളിയമ്പോടെയാണ് ജയശങ്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement