ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
പാലില്‍ മായം ചേര്‍ക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 5:12pm

മുംബൈ: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമായി കണക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ഗിരീഷ് ബാപത് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. നിലവില്‍ പാലില്‍ മായം ചേര്‍ക്കുന്നതിന് ആറുമാസത്തെ തടവാണ് ശിക്ഷ. ജാമ്യം അനുവദിക്കുന്ന കുറ്റമാണിത്.


Also Read:അതിതീവ്രന്യൂനമര്‍ദം; സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം; ബോട്ടുകള്‍ ലക്ഷദ്വീപില്‍ അടുപ്പിച്ചു


 

എന്നാല്‍ മൂന്നുവര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുന്നതോടെ കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കില്ല. സര്‍ക്കാര്‍ അടിയന്തിരമായി വിഷയം പരിഗണിക്കുന്നുണ്ടെന്നും നിയമം ഉടന്‍ തന്നെ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിയമസഭയിലെ ഭൂരിഭാഗം അംഗങ്ങളും പാലില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ ജീവപര്യന്തം തടവ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജീവപര്യന്തം തടവിന് വേണ്ടി നിയമം മാറ്റിയെഴുതുന്നതില്‍ ഒരുപാട് നിയമതടസ്സങ്ങളുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.


Don’t Miss: ‘നൂറ് കവിതകളും മാവോവാദികളുടേത്’ ; സച്ചിദാനന്ദനും കുരീപ്പുഴയും പ്രഭാവര്‍മയും മാവോവാദികള്‍; കവിതാസമാഹാരത്തിനെതിരെ അപവാദപ്രചരണവുമായി സംഘപരിവാറും ജനം ടിവിയും


 

പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. പാലിന്റെ ഗുണനിലവാര പരിശോധനയ്ക്കായി നിലവിലുള്ള മൊബൈല്‍ വാനുകള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുംബൈയില്‍ മാത്രം വിതരണം ചെയ്യുന്ന പാലില്‍ 30 ശതമാനവും മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയിരുന്നു.

Advertisement