എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു കുടുംബത്തിന്റെ പരസ്യത്തിനായി യു.പി.എ സര്‍ക്കാര്‍ ചിലവിട്ടത് 53 കോടി
എഡിറ്റര്‍
Sunday 9th June 2013 1:17pm

nehru

ന്യൂദല്‍ഹി:  നെഹ്‌റു കുടുംബത്തെ കുറിച്ച് പരസ്യം നല്‍കുന്നതിനായി യു.പി.എ സര്‍ക്കാര്‍ ചിലവാക്കിയത് 53 കോടി രൂപ. അഞ്ച് വര്‍ഷത്തിനുള്ളിലാണ് നെഹ്‌റു കുടുംബത്തെ അനുസ്മരിക്കുന്നതിനായി സര്‍ക്കാര്‍ ഇത്ര ഭീമമായ തുക സംഭാവന ചെയ്തത്.

ജവഹര്‍ലാല്‍ നെഹ്‌റു, രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി എന്നിവരുടെ അനുസ്മരണത്തിനായാണ് ഇത്രയും തുക ചിലവഴിച്ചത്. ഇവരെ കൂടാതെ രാജ്യത്തെ പ്രമുഖ നേതാക്കളെ അനുസ്മരിച്ചുള്ള പരസ്യങ്ങള്‍ക്കായി 142.3 കോടി രൂപ ചിലവഴിച്ചതായാണ് കണക്കുകള്‍.

Ads By Google

പരസ്യ വിഭാഗം ഡയക്ടറേറ്റാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. നേതാക്കളുടെ ജന്മദിനത്തിലും മരണദിനത്തിലുമാണ് പരസ്യങ്ങള്‍ നല്‍കുന്നത്. മഹാത്മാ ഗന്ധിയുടെ പരസ്യങ്ങള്‍ക്ക് മാത്രം 38.3 കോടി രൂപയാണ് ചിലവഴിച്ചത്. ഗാന്ധിക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചത്.

രാജീവ് ഗാന്ധി, ബി.ആര്‍ അംബേദ്കര്‍, ഇന്ദിര ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ക്ക് വേണ്ടിയും ഭീമമായ തുക ചിലവഴിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, രാജ് ഗുരു, സുഖ്‌ദേവ് എന്നീ നേതാക്കളുടെ അനുസ്മരണത്തിനും പണം ചിലവഴിച്ചിട്ടുണ്ടെങ്കിലും ഇത് താരതമ്യേന കുറവാണ്. 9.7 കോടി രൂപയാണ് ഇവരുടെ അനുസ്മരണത്തിന് ചിലവായത്.

സ്വാമി വിവേകാനന്ദന്‍ മാത്രമാണ് രാഷ്ട്രീയത്തിന് പുറത്ത് നിന്ന് സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഏക വ്യക്തി.

Advertisement