ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
റബര്‍ ഉത്പാദനത്തില്‍ ത്രിപുര കേരളത്തെ കണ്ടു പഠിക്കണമെന്ന് ബിപ്ലബ് കുമാര്‍ ദേബ്
ന്യൂസ് ഡെസ്‌ക്
5 days ago
Tuesday 12th February 2019 8:16pm

അഗര്‍ത്തല: റബര്‍ ഉത്പാദനം കൂട്ടുന്നതില്‍ ത്രിപുര കേരളത്തെ കണ്ടു പഠിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ത്രിപുര വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച സെമിനാറിലാണ് ബിപ്ലബ് ദേബിന്റെ വാക്കുകള്‍.

”കേരളത്തിലെ ഉത്പാദനരീതി നമ്മുടെ സംസ്ഥാനവും പിന്തുടരണം. മഴക്കാലത്തും മറ്റു കാലാവസ്ഥകളിലും നഷ്ടങ്ങളൊന്നും കൂടാതെ റബര്‍ പാലെടുക്കാനും അനുബന്ധ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സാധിക്കണം.’ ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

നിലവില്‍ കേരളം കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്നത് ത്രിപുരയാണ്. 85,000 ഏക്കറുകളിലായി 65,330 ടണ്‍ റബറാണ് ത്രിപുര പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്.

Advertisement