എഡിറ്റര്‍
എഡിറ്റര്‍
മൂന്നാറില്‍ കയ്യേറ്റമുണ്ടെന്നത് മാധ്യമസൃഷ്ടി: മന്ത്രി അടൂര്‍ പ്രകാശ്
എഡിറ്റര്‍
Friday 1st March 2013 1:00pm

തൊടുപുഴ: മുന്നാറില്‍ കയ്യേറ്റമില്ലെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ മൂന്നാറില്‍ കയ്യേറ്റമില്ലെന്നാണ് കണ്ടെത്തിയതെന്നും മൂന്നാറില്‍ കയ്യേറ്റമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും
അടൂര്‍ പ്രകാശ് പറഞ്ഞു.

Ads By Google

തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമി ആരെങ്കിലും വാങ്ങിക്കൂട്ടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

റവന്യൂമന്ത്രിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ മൂന്നാറില്‍ എത്തിയില്ലല്ലോയെന്ന് ചോദിച്ചപ്പോള്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിലുള്ള സുഖവാസത്തിനു തനിക്ക് താല്‍പര്യമില്ലെന്നു മന്ത്രി മറുപടി നല്‍കിയത്.

മൂന്നാറില്‍ കയ്യേറ്റമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. നിലവില്‍ അവിടെ ഒരു കയ്യേറ്റപ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ പട്ടയമേളക്കെത്തിയതായിരുന്നു മന്ത്രി.

രണ്ടാഴ്ച മുന്‍പ് വി.എസ്. സര്‍ക്കാര്‍ തോട്ടം തൊഴിലാളികള്‍ക്ക് കൊടുത്ത ഭൂമി റിസോര്‍ട്ട് മാഫിയ വാങ്ങിക്കൂട്ടുന്നതായി വാര്‍ത്ത വന്നിരുന്നു.

ആ വാര്‍ത്ത ജില്ലാ കലക്ടര്‍ ശരിവയ്ക്കുകയും മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്നായിരുന്നു പിന്നീട് ലഭിച്ച മറുപടി.

മാധ്യമങ്ങളുടെ സംശയം തീര്‍ക്കാന്‍ റവന്യൂ സെക്രട്ടറിക്കൊപ്പം ഒരു ദിവസം മൂന്നാറില്‍ സന്ദര്‍ശനം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Advertisement