ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
വീട് നൽകുമെന്ന് പറഞ്ഞു വഞ്ചിച്ചു; മഞ്ജുവാര്യരുടെ വീടിനു മുന്നിൽ സമരത്തിനൊരുങ്ങി ആദിവാസികൾ
ന്യൂസ് ഡെസ്‌ക്
6 days ago
Monday 11th February 2019 2:43pm

വയനാട്: സിനിമാനടി മഞ്ജുവാര്യർ വീട് നൽകാമെന്ന് വാഗ്‌ദാനം നൽകിയ ശേഷം വാക്കു പാലിച്ചില്ലെന്ന് ആദിവാസികൾ. വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ മഞ്ജുവാര്യരുടെ വീടിനു മുന്നിൽ സമരം ചെയ്യാൻ ഒരുങ്ങുകയാണ്. ഈ മാസം 13ന് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി തങ്ങൾ സമരം നടത്തുമെന്ന് ആദിവാസികള്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

Also Read ‘നാടോടിക്കാറ്റി’ൽ പവനായിയായി വരേണ്ടിയിരുന്നത് മമ്മൂട്ടി; വെളിപ്പെടുത്തി ലാൽ

ഒന്നര വർഷം മുൻപാണ് വീട് നൽകാമെന്ന് ഉറപ്പ് നൽകി മഞ്ജുവാര്യർ ആദിവാസി കോളനിയിൽ എത്തുന്നത്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി തീരുമാനത്തിൽ എത്തിയതുമാണ്. എന്നാൽ ഇത്രയും നാളായിട്ടും ഈ പദ്ധതിയുടെ പ്രാരംഭ ജോലികൾ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ആദിവാസികൾ പറയുന്നു.

Also Read മോദിയുടെ വിശ്വാസ്യതയൊക്കെ എന്നേ നഷ്ടമായി; അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞിരിക്കും: ചന്ദ്രബാബു നായിഡുവിന്റെ നിരാഹാര വേദിയില്‍ രാഹുല്‍

മഞ്ജുവാര്യർ ഉറപ്പ് നൽകിയതിനു ശേഷം ഒരു ഭവന പദ്ധതി പോലും ഇവരെ തേടി വന്നിട്ടില്ല. വീടുകൾ പുതുക്കി പണിയുന്നതിനോ പുനർനിർമിക്കുന്നതിനോ ഒരു സഹായവും തങ്ങളെ തേടി വരാറില്ലെന്നും ഇവർ പറയുന്നു. 57 കുടുംബങ്ങളാണ് പരക്കുനി ആദിവാസി കോളനിയിൽ താമസിക്കുന്നത്.

Advertisement